അപകടക്കെണിയൊരുക്കി അത്താണി മാഞ്ഞാലി റോഡിലെ അപകട വളവ്
നെടുമ്പാശ്ശേരി: അത്താണി മാഞ്ഞാലി റോഡിലെ അപകട വളവ് വീണ്ടും അപകടകെണിയൊരുക്കുന്നു. ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം തെയ്ക്കാനത്ത് ഗ്യാസ് ഏജന്‍സിക്ക് മുന്നിലുള്ള വളവാണ് വീണ്ടും അപകട വളവായി മാറുന്നത്.
എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെ കൃത്യമായി കാണാന്‍ കഴിയാത്തതും റോഡിലെ കുഴിയുമാണ് ഈ ഭാഗത്ത് നിരന്തരമായി വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇടയാക്കിയിരുന്നത്.
ഗട്ടര്‍ കണ്ട് പെട്ടെന്ന് ബ്രെയ്ക്ക് ചെയ്ത ലോറിയുടെ പിന്നില്‍ ഇരു ചക്രവാഹനം ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ ഇരുചക്ര വാഹനത്തിലെ യാത്രക്കാരന് എതിരെ നിന്നും വരികയായിരുന്ന ബസിനടിയില്‍പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ദാരുണമായി മരണമടഞ്ഞിരുന്നു. മഴ ആരംഭിക്കുന്നതോടെ ഈ ഭാഗത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടാണ് റോഡ് തകരാറിലാകാന്‍ ഇടയാക്കുന്നത്. ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹങ്ങളാണ് ഇവിടെ അപകടത്തിനിരയായിരിക്കുന്നത്.
നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ഈ ഭാഗത്തെ അപകടം ഒഴിവാക്കാന്‍ ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നീട് നാട്ടുകാര്‍ തന്നെ സഹകരിച്ച് ഇവിടെ രൂപപ്പെട്ടിരുന്ന മൂന്ന് കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുകയായിരുന്നു. മഴ ശക്തമായതോടെ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടുകയും കോണ്‍ക്രീറ്റ് ഇളകി കുഴികള്‍ രൂപപ്പെട്ടതാണ് വീണ്ടും അപകടക്കെണിയൊരുക്കാന് ഇടയാക്കിയത്.
വലിയ വാഹനങ്ങള്‍ ഗട്ടര്‍ ഒഴിവാക്കി മറുവശത്ത് കൂടി പോകുന്നതോടെ വീതികുറഞ്ഞ റോഡിന്റെ എതിര് വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വരുന്നു. പലപ്പോഴും പെട്ടെന്നാണ് എതിരെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. അത്താണി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വെള്ളവും കുഴിയും കണ്ട് പെട്ടെന്ന് ബ്രെയ്ക്ക് ചെയ്യുന്നത് മൂലം പലപ്പോഴും തലനാരിഴക്കാണ് വന്‍ അപകടങ്ങള്‍ ഒഴിവാകുന്നത്.
കഴിഞ്ഞ ദിവസം ഇതു വഴി വന്ന ഇരു ചക്രവാഹനത്തിലെ യാത്രക്കാരനായിരുന്ന മദ്റസാ അധ്യാപകന് ഇവിടെ അപകടത്തില്‍പെട്ടിരുന്നു. ആ സമയത്ത് ഇതു വഴി മറ്റ് വാഹനങ്ങള്‍ വരാതിരുന്നത്കൊണ്ട് മാത്രം കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. പറവൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡാണ് ഇത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പരിഹാരം കാണാന്‍ അധികൃതരുടെ കണ്ണുതുറക്കുന്നില്ല.മനുഷ്യ ജീവനുപോലും വിലകല്‍പ്പിക്കാതെ അടുത്ത അപകടത്തിനായി കാത്തുനില്‍ക്കുകയാണ് ബന്ധപ്പെട്ട അധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു