ഹൗസ് ബോട്ട് ടൂറിസത്തിന് തിരിച്ചടി; മണ്‍സൂണ്‍ സീസണ് നനഞ്ഞ തുടക്കം
കുട്ടനാട്: കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴയിലെ ഹൗസ് ബോട്ട് സീസണ് നനഞ്ഞ തുടക്കം. വിനോദസഞ്ചാര സീസണിന്റെ ആദ്യനാളുകളില്‍ സഞ്ചാരികളുടെ വരവില്‍ പ്രതീക്ഷിച്ച വര്‍ധനവുണ്ടായില്ല. ഇതോടെ മണ്‍സൂണ്‍ സീസണിനായി പ്രത്യേക ടൂര്‍ പാക്കേജ് തന്നെ ഒരുക്കിയിരുന്ന ഹൗസ് ബോട്ട് മേഖല നിരാശയിലായിരിക്കുകയാണ്.
ടൂറിസം രംഗത്ത് മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങള്‍ ഓഫ് സീസണാണെങ്കിലും മഴക്കാലമാകുന്നതോടെ ഹൗസ് ബോട്ട് മേഖലയില്‍ ഉണര്‍വ്വ് ഉണ്ടാകുന്നതാണ്.
എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് മണ്‍സൂണ്‍ സീസണില്‍ പ്രത്യേക ടൂര്‍ പാക്കേജുകള്‍ ഒരുക്കി കാത്തിരുന്ന ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ നിരാശയായിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സീസണിന്റ് ആദ്യനാളുകളില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ പ്രതീക്ഷിച്ചവര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
സീസണ്‍ ഒരാഴ്ച്ച പിന്നിട്ടപ്പോഴേയ്ക്കും സഞ്ചാരികളുടെ വരവ് ശരാശരി മാത്രമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആ യ്യുര്‍വേദ സുഖചികില്‍സയടക്കമുള്ള ടൂര്‍ പാക്കേജാണ് സഞ്ചാരികള്‍ക്കായി ഹൗസ് ബോട്ട് ടൂറിസം മേഖല ഒരുക്കിയിരുന്നത്.മഴയുടെ സൗന്ദര്യം നുകരാന്‍ സഞ്ചാരികളെത്തുമെന്ന കണക്കുകൂട്ടലിലാണ് പാക്കേജ് തയ്യാറാക്കിയത്.
വിദേശികളേക്കാള്‍ ആഭ്യന്തര സഞ്ചാരികളാണ് മണ്‍സൂണ്‍ സീസണില്‍ കായല്‍സൗന്ദര്യം ആസ്വദിക്കാല്‍ മുന്‍വര്‍ഷം വരെ എത്തിയിരുന്നത്.
എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ഇത്തവണയും ആഭ്യന്തര ടൂറിസ്റ്റുകള്‍ തന്നെയാണ് മണ്‍സൂണ്‍ സീസണില്‍ കായല്‍ കാണാനെത്തിയധിലധികവും. ആദ്യ നാളുകളിലെ സഞ്ചാരികളുടെ കുറവ് വരുന്ന ദിവസങ്ങളില്‍ പരിഹരിക്കപ്പെടുമെന്നാണ് ഹൗസ് ബോട്ട് മേഖലയുടെ പ്രതീക്ഷ.പ്രത്യേകിച്ച് വള്ളംകളിക്കാലം വരുന്നതോടെ വിദേശ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് കരുതല്‍.
റംസാന്‍ കഴിയുന്നതോടെ ടൂറിസ്റ്റുകളുടെ വരവില്‍ കാര്യമായ വര്‍ധനവുണ്ടാകാനുള്ള സാധ്യതയും ഈ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."