HOME
DETAILS
MAL
എം പാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു
backup
January 07 2019 | 19:01 PM
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്നുള്ള എം പാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
അഡൈ്വസ് മെമ്മോ ലഭിച്ച എത്ര ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് ഹാജാരായെന്ന് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കെ.എസ്.ആര്.ടി.സിയില്‍ ഇനി എത്ര റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്ട്, ആ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വീകരിച്ച നടപടിയെന്ത് എന്നിവ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
വിശദവിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കണമെന്ന് കെ.എസ്.ആര്.ടി.സിക്ക് നിര്‍ദേശം നല്കി. വിശദീകരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വാദം കേള്‍ക്കുകയുള്ളൂ. ജസ്റ്റിസ് പി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരാണ് കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."