HOME
DETAILS
MAL
ബലാബലം
backup
January 18 2020 | 03:01 AM
രാജ്‌കോട്ട്: ആദ്യ മത്സരത്തിലെ പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 36 റണ്‍സിന് കങ്കാരുപ്പടയെ കീഴടക്കിയാണ് കോഹ്‌ലിയും സംഘവും ആദ്യ മത്സരത്തിലേറ്റ കനത്ത പരാജയമേല്‍പിച്ച ആഘാതത്തില്‍നിന്ന് തിരിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 49.1 ഓവറില്‍ 304 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം ഇരുടീമിനും നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും 96(90) ലോകേഷ് രാഹുലിന്റെയും 80(52) വിരാട് കോഹ്‌ലിയുടെയും 78(76) മികവിലാണ് 340 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. ആസ്‌ത്രേലിയക്ക് വേണ്ടണ്ടി സ്റ്റീവന്‍ സ്മിത്ത് 98 (102) റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങിന് പുറമെ വിക്കറ്റിന് പിന്നില്‍ മൂന്ന് പേരെ പുറത്താക്കുകയും ചെയ്ത ലോകേഷ് രാഹുലാണ് കളിയിലെ കേമന്‍.
341 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആസ്‌ത്രേലിയക്ക് കഴിഞ്ഞ മത്സരത്തിലെ ഓപ്പണിങ് മേധാവിത്വം തുടരാനായില്ല. സ്‌കോര്‍ ഇരുപതില്‍ നില്‍ക്കെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ഡേവിഡ് വാര്‍ണറെ ഷമിയുടെ പന്തില്‍ മനീഷ് പാണ്ഡെ സുന്ദരമായ ക്യാച്ചിലൂടെ പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് ഒരു ഭാഗത്ത് പിടിച്ച് നിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ കങ്കാരുക്കളില്‍നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 220ന് മൂന്ന് എന്ന നിലയില്‍ ഓസീസ് വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചെങ്കിലും 38ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് ക്രീസില്‍ നിലയുറപ്പിച്ച സ്മിത്തിനെ വിക്കറ്റിന് മുമ്പില്‍ കുരുക്കി കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. സ്മിത്തിന് പുറമെ ലാബുഷെയ്ന്‍ 46 (47) ആരോണ്‍ ഫിഞ്ച് 33(48) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ ചെറുത്ത് നിന്നത്. 11 പന്തില്‍ 24 റണ്‍സ് നേടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാലറ്റക്കാരന്‍ കെയ്ന്‍ റിച്ചാഡ്‌സനാണ് കങ്കാരു വധത്തിന്റെ ആഘാതം കുറച്ചത്. ഇന്ത്യക്ക് വേണ്ടണ്ടി മുഹമ്മദ് ഷമി മൂന്നും നവദീപ് സൈനി, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടണ്ട് വീതവും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 13.3 ഓവറില്‍ 81 റണ്‍സാണ് ഓപ്പണിങ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 44 പന്തില്‍നിന്ന് 42 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ആദ്യം മടങ്ങിയത്. തുടര്‍ന്ന് ധവാന് കൂട്ടായെത്തിയ കോഹ്‌ലിയും നായകന്റെ ഉത്തരവാദിത്വമേറ്റടുത്ത് ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. രണ്ടണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 184 ല്‍ നില്‍ക്കുമ്പോഴാണ് റിച്ചാര്‍ഡ്‌സന്റെ പന്തില്‍ സ്റ്റാര്‍ക്കിന് പിടി കൊടുത്ത് അര്‍ഹിച്ച സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ധവാന്‍ മടങ്ങിയത്. 90 പന്തില്‍ ഒരു സിക്‌സും പതിമൂന്ന് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ വീണ്ടണ്ടും നിരാശപ്പെടുത്തി. പതിനേഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ പതിവിനു വിപരീതമായി അഞ്ചാം നമ്പറിലെത്തിയ രാഹുല്‍ നായകന് പറ്റിയ കൂട്ടാവുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 65 പന്തില്‍നിന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ കൂടി കോഹ്‌ലി സാംപക്ക് മുമ്പില്‍ കീഴടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 43 ഓവറില്‍ 276 റണ്‍സെന്ന സുരക്ഷിത സ്ഥാനത്തെത്തിയിരുന്നു. 76 പന്ത് നേരിട്ട നായകന്റെ ഇന്നിങ്‌സ് ആറ് ബൗണ്ടണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു. തുടര്‍ന്നെത്തിയ മനീഷ് പാണ്ഡെ വന്ന പോലെ മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജ രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. 33 പന്തില്‍നിന്ന് 58 റണ്‍സാണ് ഇരുവരും ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. മൂന്ന് സിക്‌സും ആറ് ഫോറുമടങ്ങുന്ന ഇന്നിങ്‌സ് കാഴ്ചവച്ച രാഹുല്‍ അവസാന ഓവറിന്റെ നാലാം പന്തിലാണ് മടങ്ങിയത്. ജഡേജ 16 പന്തില്‍ 20 റണ്‍സെടുത്തു. ഓസീസിന് വേണ്ടണ്ടി ആദം സാംപ മൂന്നും കെയ്ന്‍ റിച്ചാഡ്‌സണ്‍ രണ്ടണ്ടും വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."