കായംകുളത്തെ ഗതാഗതക്കുരുക്ക്: പരിഹാരം കാണേണ്ടത് പൊലിസ് സ്റ്റേഷന് മുന്നില്‍ നിന്ന്
കായംകുളം: പട്ടണത്തില്‍ അനുദിനം വര്‍ദിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ആദ്യം പരിഹാരം കാണേണ്ടത് കായംകുളം പൊലിസ് സ്റ്റേഷന്‍ പരിസരത്തു നിന്ന്.
പൊലിസും ഹോം ഗാര്‍ഡും തലങ്ങും വിലങ്ങും നിന്നാണ് ചില ദിവസങ്ങളില്‍ പട്ടണം അനുഭവിക്കുന്ന ഗതാഗത കുരുക്കഴിക്കുന്നത്. ഒന്നും രണ്ടും മണിക്കൂര്‍ കായംകുളം സ്തംഭിച്ചു നില്‍ക്കുന്ന കാഴ്ച അടുത്തിടെയായി വര്‍ധിച്ചുവരുകയാണ്.
കൊടുംവെയിലില്‍ ഇരുചക്ര വാഹനക്കാരും സൈക്കിള്‍ യാത്രക്കാരും കാല്‍നട യാത്രക്കാരും കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിപ്പെട്ട് ചുട്ടുപൊള്ളുന്ന ദയനീയമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കണ്ടെയിനര്‍ പൊലുള്ള വലിയ വാഹനങ്ങളും വിവാഹ പാര്‍ട്ടികളുടെ കൂട്ടത്തോടെ വരുന്ന വാഹനങ്ങളുമാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത് എന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഇതിന് കാരണം പോലീസ് സ്റ്റേഷനു മുന്നില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നവിധം പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളാണ്. പോലീസ് സ്റ്റേഷനു മുന്‍വശത്തുകൂടി തട്ടാരമ്പലം റോഡിലേക്ക് തിരിയുമ്പോള്‍ പിടിച്ചിട്ടിരിക്കുഷന്ന മണ്ണുമാന്തി യന്ത്രമാണ് പട്ടണത്തിലെ ഗതാഗതക്കുരുക്കിന് കാരണമായ ഒരു വാഹനം.
പടിഞ്ഞാറുനിന്നു വരുന്ന വാഹനം വടക്കോട്ടുതിരിയുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ചുമറിയുന്ന വിധത്തിലാണ് ജെ.സി.ബി ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അനധികൃത മണ്ണിറക്കുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മണ്ണുമാന്തിയാണ് വാഹന യാത്രക്കാരൈ അപകടത്തില്‍പ്പെടുത്തുന്നത്. ഗതാഗതം തടസ്സപ്പെടുന്നതോടെ കെ.പി റോഡില്‍ നിരനിരയായി കിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കേസില്‍പ്പെട്ട മണ്ണുമാന്തി തിരക്കേറിയ റോഡില്‍ നിന്നും മാറ്റിയാല്‍ തന്നെ ഗതാഗതക്കുരിക്കിന് ഒരു പരിധിവരെ പരിഹാരമാകും.
പൊലിസ് സ്റ്റേഷനു മുന്‍വശത്തുകൂടി തെക്കോട്ടു തിരിയുന്ന റോഡിന്റെ കിഴക്കുവശം പോലീസ്തന്നെ നോ പാര്‍ക്കിംങ് ബൊര്‍ഡ് വച്ച് വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതാണ്. ഇതിന് ഘടകവിരുദ്ധമായാണ് ടിപ്പര്‍ റോറി ഒരു മാസത്തിലേറെയായി ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
അനധികൃതമായി മണ്ണ് കടത്തിയതിനുപിടിച്ച ലോറിയാണ് ഇവിടെ പിടിച്ചിട്ടിരിക്കുന്നത്. മറ്റു വാഹനങ്ങളക്ക് നോപാര്‍ക്കിങും പൊലിസ് പിടിക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങുമാകാം എന്ന നയമാണ് ഇവിടെ നടക്കുന്നത്.
ഈ ലോറി അവിടെനിന്നു മാറ്റിയാല്‍ ഇടത്തരം വാഹനങ്ങള്‍ കാദീശാപള്ളിയുടെ പടിഞ്ഞാറുവശത്തുള്ള റോഡില്‍കൂടി കുടന്ന് മുനിസിപ്പല്‍ ജംഗ്ഷനില്‍ എത്തുകയും ഗതാഗതക്കുരുക്ക് ഇല്ലാതാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."