HOME
DETAILS
MAL
നെട്ടൂരില്‍ ലഹരിവിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു
backup
February 22 2017 | 21:02 PM
നെട്ടൂര്‍: നെട്ടൂര്‍ സൗത്ത് പ്രദേശത്തു വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ഈ പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. വി.എ. സാദിഖ്, അനസ് ഗഫൂര്‍ . എ.ആര്. പ്രസാദ്, എന്‍.ഒ. ജോര്‍ജ്, മുഹമ്മദ് സാലിഹ്, എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എന്‍.ഒ.ജോര്‍ജ് (ചെയര്മാന്), വി.എ.സാദിക് (ജനറല്‍ കണ്‍വീനര്‍), കെ.പി. പുരുഷന് (ട്രഷറര്‍ ), വി.കെ.മുഹമ്മദ് സാലിഹ്, എ.വി സന്ധ്യാവ്, വി.എ അനസ് ഗഫൂര്‍ (വൈസ് ചെയര്മാന്മാര്) എ.എസ്.വിനീഷ്, എ.എ.റഷീദ് കെ.വി.തോമസ്, ടി.പി ജോസഫ് (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."