മന്ത്രിമാര്‍ക്ക് വൈ.എം.സി.എയുടെ സ്വീകരണം നാളെ
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിലെ ആലപ്പുഴ ജില്ലക്കാരായ മന്ത്രിമാര്‍ക്ക് വൈ.എം.സി.എ ആലപ്പുഴയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പൗര സ്വീകരണം നാളെ നടക്കും. ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. വൈകിട്ട് അഞ്ചിന് വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൗര സ്വീകരണ സമ്മേളനം ആലപ്പുഴ രൂപത അധ്യക്ഷന്‍ റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, സിപിഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.ജെ ആഞ്ചലോസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമന്‍, നഗരസഭാംഗം റെമി നസീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ചടങ്ങില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് നേടിയ ആലപ്പുഴ നഗരസഭയെ അനുമോദിക്കും. ആലപ്പുഴ രൂപതയുടെ ഗൃഹശ്രീ ഭവന നിര്‍മാണ പദ്ധതിക്കുള്ള വൈ.എം.സി.എയുടെ സഹായം വൈ.എം.സി.എ ട്രഷറര്‍ മൈക്കിള്‍ മത്തായി ഫാ. സേവ്യര്‍ കുടിയാശേരിക്ക് കൈമാറും.
വാര്‍ത്താ സമ്മേളനത്തില്‍ വൈ.എം.സി.എ പ്രസിഡന്റ് ഡോ. പി കുര്യപ്പന്‍ വര്‍ഗീസ്, സെക്രട്ടറി ജോണ്‍ ജോര്‍ജ്, സംഘാടക സമിതി ചെയര്‍മാന്‍ ആര്‍ സുരേഷ്, ബൈജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."