HOME
DETAILS
MAL
കൊമേഴ്സ്യല്‍ കനാലിലെ മണല്‍ നീക്കി ആഴംകൂട്ടണമെന്ന്
backup
February 22 2017 | 21:02 PM
കുട്ടനാട്: ആലപ്പുഴ കൊമേഴ്സ്യല്‍ കനാലിലെ മണ്ണ് നീക്കി ആഴം വര്‍ദ്ധിപ്പ് ജലഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് കൈനകരി പഞ്ചായത്ത് അംഗങ്ങള്‍ ജലവിഭവ വകുപ്പ് എക്സിക്ക്യൂട്ടിവ് എന്ജീനയറെ ഉപരോധിച്ചു.
രാവിലെ 11ന് തുടങ്ങിയ ഉപരോധം നാലൂമണിക്കൂര് നീണ്ടുനിന്നു. മാര്‍ച്ച് 10നകം കനാലിലെ മണലെടുത്ത് ആഴംക്കൂട്ടി ബോട്ട് സര്‍വീസ് സുഗമമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനുശേഷമാണ് ജനപ്രതിനിധികള്‍ പിരിഞ്ഞു പോയത്.
സമരത്തിന് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, വൈസ് പ്രസിഡന്റ് ജിജോ, അംഗങ്ങളായ സജിമോള്‍, ഐഷാമ്മ, അനിത, സി.പി.എം പ്രവര്‍ത്തകരായ പി.ജി സനില്‍കുമാര്‍, കെ.ടി കുഞ്ഞച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."