ദേശീയ പണിമുടക്ക്: സംസ്ഥാനത്ത് തീവണ്ടികള്‍ തടയുന്നു; ബസ് സര്‍വ്വീസും ഇല്ല
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ട്രെയിനുകള്‍ തടഞ്ഞു. ട്രെയിന്‍ തടഞ്ഞവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാന, അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും തടസപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിന്‍, പരശുറാം എക്‌സ്പ്രസ് എന്നിവയാണ് സമരാനുകൂലികള്‍ തടഞ്ഞത്. അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 6.30നാണ് യാത്ര പുറപ്പെട്ടത്.
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ടെങ്കില്‍ പോലീസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതേസമയം, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ട പ്രതിഷേധക്കാരും വ്യാപാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."