കെസ്‌ഫോമ ജില്ലാ സമ്മേളനം നടത്തി
മാവേലിക്കര:കേരള സംസ്ഥാന ചെറുകിട റൈസ് ഫളവര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം ചെട്ടികുളങ്ങര വ്യാപാര ഭവനില്‍ നടന്നു. ചെറുകിട മില്ലുകളുടെ വര്‍ധിപ്പിച്ച കെട്ടിടനികുതി,ലൈസന്‍സ് ഫീസ് എന്നിവ ഇളവ് ചെയ്യണമെന്നും വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് റഹഗുലേറ്ററി കമ്മിഷന്‍ പിന്‍തിരിയണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസന്‍സിന് വേണ്ടി പൊലൂഷന്‍ കണ്‍സെന്റ് നിര്‍ബ്ബന്ധമാക്കിയ നടപടി ഓഴിവാക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു, ജില്ലാ പ്രസിഡന്റ് ബാബു എം. പണിക്കര്‍ അധ്യക്ഷത വഹിച്ചു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എസ് സുമിത്ര എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന അധ്യക്ഷന്‍ വി.എസ് അന്‍വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ ജയചന്ദ്ര ബാബു കൊല്ലം, ജോസ് കുന്നംപള്ളി, കെ.ജി രാധാകൃഷ്ണന്‍, ബാബു മേപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി വിജയന്‍ തെക്കേടത്ത് പ്രവര്‍ത്തന റിപോര്‍ട്ടും ജില്ലാ ട്രഷറാര്‍ വാമദേവന്‍ ഹരിപ്പാട് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. രാജേന്ദ്രന്‍ കൃതജ്ഞത പറഞ്ഞു. പുതിയ ഭാരവാഹികളായി ബാബു.എം.പണിക്കര്‍(ജില്ലാ പ്രസിഡന്റ്),രാജേന്ദ്രന്‍, പ്രീതി(വൈസ് പ്രസിഡന്റന്മാര്‍) ആര്‍.വിജയന്‍ തെക്കേടത്ത്(സെക്രട്ടറി), സന്തോഷ് പിറാട്ട്, സോമന്‍ മുതുകുളം(ജോയിന്റ് സെക്രട്ടറിമാര്‍), വാമദേവന്‍(ട്രഷറാര്‍) മരതകബാലന്‍, വി.എസ്.അന്‍വര്‍(സംസ്ഥാന കമ്മറ്റി പ്രതിനിധികള്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."