കൗതുകം സമ്മാനിച്ച് ലോകത്തെ ആദ്യ മരുഭൂ പോളോ ടൂർണമെന്റിന് സഊദിയിൽ തുടക്കമായി
റിയാദ്: ചരിത്രം കുറിക്കുന്നതോടൊപ്പം കാണികൾക്ക് കൗതുകവും ആവേശവും സമ്മാനിച്ച് ആദ്യത്തെ മരുഭൂ പോളോ ടൂർണമെന്റിന് സഊദിയിലെ അൽ ഉലയിൽ തുടക്കമായി. സഊദി പോളോ ഫെഡറേഷനാണ് വ്യത്യസ്‌തമായ രീതിയിൽ പോളോ കളിക്ക് അവസമൊരുക്കുന്നത്.
ഇതുവരെ പുല്ലു പാകിയ മൈതാനത്തായിരുന്നു പോളോ മത്സരം അരങ്ങേറിയിരുന്നതെങ്കിൽ മണൽക്കാട്ടിൽ അരങ്ങേറുന്ന പൊടി പാറിക്കുന്ന പോളോ മാച്ച് തീപ്പൊരി പാറിച്ച പോരാട്ട വീര്യമാണ് സമ്മാനിക്കുന്നത്. ആഗോള തലത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഡിസേർട്ട് പോളോ മത്സരം അരങ്ങേറുന്നത്. 2018 ജൂലായിൽ രൂപീകൃതമായ സഊദി പോളോ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ആദ്യ മാച്ച് കൂടിയാണിത്.
അൽ ഉല വിന്റർ അറ്റ് തന്തൂറ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി അരങ്ങേറുന്നത്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട പോളോ കളിക്കാർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മേഖലയിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഡിസേർട്ട് പോളോ മത്സരംസംഘടിപ്പിക്കുന്നതെന്ന് റോയൽ കമ്മീഷൻ എക്സിക്യുട്ടീവ് തലവൻ അംറ് അൽമദനി പറഞ്ഞു. ഡിസേർട്ട് പോളോക്ക് ഏറ്റവും ഇണങ്ങിയ പ്രദേശമാണ് അൽ ഉല. തന്തൂറ ശൈത്യ കാല മേളയുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളിൽ പ്രധാന കായിക ഇനമാണ് ഡിസേർട്ട് പോളോ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."