വിശ്വാസികളെ വ്രണപ്പെടുത്തുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല: സാദിഖലി തങ്ങള്‍
നാദാപുരം: മത വിശ്വാസികളെ വ്രണപ്പെടുത്തുന്ന നിലപാടുകള്‍ ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജാതിയേരി ടൗണില്‍ പുതുക്കിപ്പണിത ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ നന്മ പരത്തുന്നവരായി പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ശ്രദ്ധ പതിപ്പിക്കണം. അധാര്‍മികതക്കും, അനീതിക്കുമെതിരായി പുതിയ കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും തങ്ങള്‍ പറഞ്ഞു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.വി ബഷീര്‍ അധ്യക്ഷനായി. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, മേനക്കോത്ത് അഹമ്മദ് മുസ്ലിയാര്, കൊടക്കല്‍ കോയ കുഞ്ഞി തങ്ങള്‍, കുഞ്ഞിക്കണ്ണന് വാണിമേല്‍, അഹമ്മദ് പുന്നക്കല്‍ , സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, തൊടുവയില്‍ മഹ്മൂദ്, അഹമ്മദ് കുറുവയില്‍, ടി.കെ ഖാലിദ് മാസ്റ്റര്‍, സി.സി ജാതിയേരി, പി.കെ ഖാലിദ്മാസ്റ്റര് , ഇ.എം ഇസ്മയില്‍, നസീര്‍ കുനിയില്‍ കോറോത്ത് അഹമ്മദ് ഹാജി, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."