ഗവര്‍ണര്‍ക്ക് മറുപടിയുമായി നിയമമന്ത്രി, അധികാരത്തില്‍ കൈകടത്തിയിട്ടില്ല, തെറ്റിദ്ധാരണ മാറ്റുമെന്നും മന്ത്രി
തിരുവനന്തപുരം: ഗവര്‍ണരുടെ അധികാരത്തില്‍ കൈകടത്താനോ ഇല്ലാതാക്കാനോ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നു മന്ത്രി എ.കെ ബാലന്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിനുണ്ട്. അത് ചെയ്യുകമാത്രമാണുണ്ടായത്.
കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ആവശ്യമുള്ള സംഭവങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തില്‍ പറയുന്നത്. അതില്‍ തന്നെ സമ്മതം ചോദിക്കേണ്ട കാര്യവുമില്ല. ഇപ്പോള്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം അല്ല. ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."