HOME
DETAILS
MAL
സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക
backup
January 08 2019 | 05:01 AM
വടകര: പ്രവാസി ദിനത്തിന്റെ ഭാഗമായി പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസിന് പ്രവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ സ്വീകരണം നല്കി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളില്‍ കറങ്ങിയിട്ടും പ്രവാസികളുടെ കാര്യത്തില്‍ താല്പര്യം കാണിക്കാത്ത മനോഭാവം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് പുറന്തോടത്ത് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് അറഫാത്ത് അധ്യക്ഷനായി. അസീസ് കാപ്പാട്, കെ.എന്‍.എ അമീര്‍, പ്രമോദ് കോട്ടപ്പള്ളി, കെ.എം ബാലകൃഷ്ണന് നായര്‍, ടി കേളു, ശശിധരന് കരിമ്പനപ്പാലം, എം.സി ഇബ്രാഹിം, രാജന് സി.എം.പി, നന്മന മനോഹരന്, അജിത്പ്രസാദ് കുയ്യാലിന്, സോമന് മാത്യത്ത്, രഞ്ജിത്ത് കണ്ണോത്ത്, പി മോഹനന് സംസാരിച്ചു. മീത്തല്‍ നാസര്‍ സ്വാഗതവും ടി.കെ അസീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."