അക്രമങ്ങള്‍ക്കെതിരേ സമാധാന സന്ദേശ സദസ്
പേരാമ്പ്ര: സി.പി.എം, ബി.ജെപി, സംഘ്പരിവാര്‍ അക്രമണങ്ങള്‍ക്കെതിരേ സമാധാന സന്ദേശസദസ്‌പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്പ അങ്ങാടിയില്‍ സമാധാന സന്ദേശ സദസ് നടത്തി. കെ.പി.സി.സി.യുടെ ആഹ്വാന മനുസരിച്ചായിരുന്നു സദസ്. പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സദസ് പേ രാമ്പ്രയില്‍ നിന്നു മാറ്റിയത്. പേരാമ്പ്ര മഹല്ല് മസ്ജിദിന് കല്ലെറിഞ്ഞ മുഴുവന്‍ സി.പി.എം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും സദസ് ആവശ്യപ്പെട്ട് കെ.പി.സി.സി മെംബര്‍ കെ.ബാല നാരായണന്‍ സദസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. പി വാസു, കെ.എ ജോസ് കുട്ടി, ഉമ്മര്‍ തണ്ടോറ, ജോര്‍ജ് മുക്കള്ളില്‍, പി.സി കാര്‍ത്യായനി, കെ.സി രവീന്ദ്രന്‍, ബാബു കുനം തടം, തോമസ്സ് ആനത്താനം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."