HOME
DETAILS

റമദാന്‍ പകരുന്നത് ദാനത്തിന്റെ മഹത്വം

  
backup
June 10 2016 | 21:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a6%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

ദാനത്തിന്റെ മഹത്വം വ്യക്തമാക്കിക്കൊണ്ടാണ് ഓരോ റമദാന്‍ കാലവും കടന്നുപോകുന്നത്. താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരുവിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ പകര്‍ന്നുനല്‍കുന്നത്.
എന്നെ സംബന്ധിച്ചു ഓരോ നോമ്പുകാലവും പ്രിയപ്പെട്ടതാണ്. ഇസ്ലാമിക സഹോദരന്‍മാരുമായുള്ള സ്‌നേഹത്തിന്റെ ആഴം ഊട്ടി ഉറപ്പിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും കഴിയുന്നത് മികച്ച അനുഭവമാണ്. ഏറ്റവും കൂടുതല്‍ സ്‌നേഹിക്കാന്‍ കൊള്ളാവുന്നവരും അങ്ങോട്ട് സ്‌നേഹിച്ചാല്‍ ഇരട്ടി സ്‌നേഹം തിരിച്ചു നല്‍കുന്നവരുമാണ് മുസ്ലീം സമുദായത്തിലുള്ളത്. ഓരോ റമദാന്‍ കാലത്തും സംസ്ഥാനത്തിന്റെ ഏതുഭാഗത്തുള്ളവരായാലും നോമ്പുതുറയ്ക്ക് എന്നെ വിളിക്കാറുണ്ട്. പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍നിന്ന്. അവിടെ മുസ്ലീം സമുദായക്കാര്‍ കുറവാണെങ്കിലും കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഭാഗങ്ങളിലുള്ളവര്‍ എല്ലാ റമദാനും എന്നെ വിളിക്കും.
അതുപോലെതന്നെ ഇഫ്താര്‍ പാര്‍ട്ടി. ഇപ്പോള്‍ എല്ലാവരും അത് ഏറ്റെടുത്തിട്ടുണ്ടെങ്കിലും മറ്റൊരു സമുദായവും ചെയ്യാത്ത മഹത്തായ ഒരു ചടങ്ങാണ് ഇഫ്താറിലൂടെ ഇസ്ലാം സമുദായം സാധ്യമാക്കുന്നത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികള്‍ വലിയൊരു അനുഭവമാണ്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ തീര്‍ച്ചയായും സഹായിക്കുന്നു. ഏറ്റവും നല്ല ഭക്ഷണം നല്‍കുന്നത് മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്നാണ് എന്റെ അഭിപ്രായം. നോമ്പ് എന്നു പറയുന്നത് എല്ലാവര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന ഒരു കാര്യമാണ്. മാതൃകയാക്കാന്‍ പറ്റുന്ന ഒത്തിരി ഘടകങ്ങള്‍ അതിനകത്തുണ്ട് .
പൊങ്ങച്ചത്തിനുവേണ്ടിയും പടമെടുത്തു പത്രത്തില്‍ കൊടുക്കുന്നതിനായും ചിലര്‍ ചെയ്യുന്നതുപോലെയല്ല റമദാന്‍കാലത്തെ മുസ്ലീം സമുദായത്തിന്റെ സക്കാത്ത് . മറ്റുള്ളവര്‍ക്ക് ദാനം കൊടുക്കുന്നതില്‍പരം പുണ്യം മറ്റൊന്നുമില്ല. അതുകൊണ്ട് ഇനിയുള്ള കാലഘട്ടത്തിലെങ്കിലും എല്ലാ സമുദായത്തിലേയും നന്മകള്‍ കാത്തുസൂക്ഷിക്കാന്‍ ഇതുപോലെയുള്ള നല്ല ആചാരങ്ങള്‍ ഉണ്ടാകേണ്ടതും അനിവാര്യമാണ്. ലക്ഷദ്വീപിലെ റമദാന്‍ കാലമാണ് പെട്ടെന്നു എന്റെ മനസിലേക്ക് ഓടിയെത്തുന്നത്. എന്‍.സി.പിയുടെ ശക്തികേന്ദ്രംകൂടിയായ അവിടെ മുസ്ലീം സമുദായമാണ് കൂടുതല്‍. ജാതീയമോ മതപരമായോ ഉള്ള വേര്‍തിരിവില്ലാതെയാണ് അവരുടെ ജീവിതം. അതിഥികളായെത്തുവര്‍ക്കെല്ലാം മികച്ച സ്വീകരണമാണ് അവര്‍ നല്‍കുന്നത്. വളരെ ചിട്ടയായി സ്വന്തം ആചാരങ്ങള്‍ പരിപാലിക്കുന്നതോടൊപ്പം അതിഥികള്‍ക്കു നല്ലരീതിയിലുള്ള പരിഗണനയും പരിചരണവും അവര്‍ നല്‍കുന്നു. അവിടത്തെ പല മുസ്ലീം കുടുംബങ്ങളിലും അതിഥിയായി താമസിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്.
എന്റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന റമദാന് ഏറെ പ്രത്യേകതയുണ്ട്. വിശാലമായ കാഴ്ചപ്പാടുള്ള, വിശാലഹൃദയമുള്ളവര്‍ക്ക് ഒന്നിച്ചുകൂടാനുള്ള അവസരമാണ് അതു സമ്മാനിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍കാരണം എനിക്കു നോമ്പുനോല്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നോമ്പുനോല്‍ക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള നിരവധി ഇതര സമുദായക്കാരെ പരിചയമുണ്ട്. റമദാന്റെ ആഘോഷങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പടെ നോമ്പുനോല്‍ക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ഓരോ റമദാന്‍ ദിനവും മഹത്തരമാണെന്നു ഉള്ളില്‍ത്തട്ടി തന്നെ ഞാന്‍ പറയട്ടെ.  
ഒരു തരത്തിലുമുള്ള വ്യായാമവുമില്ലാതെ കിട്ടുന്ന ആഹാരം മുഴുവന്‍ കഴിച്ച് നടക്കുന്നതിനിടക്ക് വിശപ്പ് സഹിക്കാനും ശരീരത്തെ ശ്രദ്ധിക്കാനും അതുസഹായകമാകുന്നു. ദൈവത്തിന്റെ അനുഗ്രഹം കൂടുതല്‍ കിട്ടാന്‍ വേണ്ടി നോമ്പെടുക്കുന്നു എന്ന കാഴ്ചപ്പാടിനപ്പുറം ദാനധര്‍മത്തിന്റെയും മനുഷ്യത്വത്തിന്റെയും സാഹോദര്യബോധത്തിന്റെയും ആരോഗ്യശ്രദ്ധയുടെയുമൊക്കെ നിരവധി പാഠങ്ങള്‍ റമദാന്‍ പകര്‍ന്നു നല്‍കുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago