പെരിയാറിനെതിരായ പരാമര്‍ശം: രജനീകാന്തിനെതിരെ പൊലിസില്‍ പരാതി
ചെന്നൈ: സാമൂഹിക പരിഷ്‌കര്‍ത്താവ് 'പെരിയാര്‍' ഇ.വി രാമസാമിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് രജനികാന്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി. ദ്രാവിഡര്‍ വിടുതലൈ കഴകം കോയമ്പത്തൂര്‍, തിരുച്ചെങ്കോട് പോലിസ് സ്‌റ്റേഷനുകളിലാണ് പരാതി നല്‍കി. രജിനികാന്ത് നിരുപാധികം മാപ്പുപറയണമെന്നാണ് ആവശ്യം.
ജനുവരി 14ന് ചെന്നൈയില്‍ നടന്ന തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ രജിനികാന്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്.
1971ല്‍ സേലത്ത് പെരിയാര്‍ സംഘടിപ്പിച്ച റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ ചെരിപ്പുമാലയിട്ട് ഉപയോഗിച്ചു. എന്നാല്‍ മറ്റൊരു പ്രസിദ്ധീകരണവും ഈ വാര്‍ത്ത നല്‍കിയില്ല. ചോ രാമസാമി മാത്രമാണ് അദ്ദേഹത്തിന്റെ തുഗ്ലക്കില്‍ വാര്‍ത്ത നല്‍കിയതും വിമര്‍ശനം ഉന്നയിച്ചതെന്നുമാണ് രജനികാന്ത് പറഞ്ഞത്.
പ്രസംഗത്തില്‍ അവാസ്തവമായ പ്രസ്താവനകളാണ് നടത്തിയതെന്നും പൊതുജനമധ്യത്തില്‍ പെരിയാറിനെക്കുറിച്ചും മറ്റും തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പെരിയാറിന്റെ യശസ്സിനെ താറടിക്കാനുള്ള ഗൂഢശ്രമമാണ്. രജിനികാന്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ബി.ജെ.പിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനു വേണ്ടിയാണെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."