റിസോര്‍ട്ട് ഉടമയെ അക്രമിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍
കല്‍പ്പറ്റ: വാഴവറ്റ പാക്കം ലേക്ക് വ്യൂ റിസോര്‍ട്ടില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നു രാത്രി ആയുധങ്ങളുമായി അതിക്രമിച്ചു കയറി ഉടമ കോഴിക്കോട് നെല്ലിക്കോട് തൂമ്പുങ്കല്‍ ജോണ്‍ തോമസിനെ ആക്രമിച്ചു മാരകമായി പരുക്കേല്‍പ്പിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. വാഴവറ്റ പുത്തന്‍ുപറമ്പില്‍ അബിന്‍ വര്‍ഗീസ്(28), വാഴവറ്റ കടവയല്‍ ബിജു എന്ന മൂര്‍ത്തി ബിജു(42), മൈലമ്പാടി പുരപറമ്പില്‍ സാബു(46) എന്നിവരെയാണ് മീനങ്ങാടി എസ്.ഐ എ.യു ജയപ്രകാശും സംഘവും അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ണാടകയിലെ ബീച്ചനഹള്ളിയില്‍നിന്നാണ് അബിന്‍ വര്‍ഗീസിനെ അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടിയില്‍ നിന്നാണ് മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ഒന്‍പത് പ്രതികളുള്ള കേസില്‍ ആറു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇന്നലെ പിടിയിലായതില്‍ ബിജു മുന്‍പ് ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."