HOME
DETAILS

സമ്പൂര്‍ണ്ണ വൈദ്യുതീകരണം: അനുമതികള്‍ 28ന് മുമ്പ് ലഭ്യമാക്കണമെന്ന് കലക്ടര്‍

  
backup
February 22 2017 | 21:02 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0-6

 

തിരുവനന്തപുരം: സമ്പൂര്‍ണ്ണ വൈദ്യുതീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകള്‍ നല്‍കേണ്ട അനുമതികള്‍ ഈ മാസം 28 ന് മുമ്പ് ലഭ്യമാക്കണമെന്ന് കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദേശം നല്‍കി. കണക്ഷന്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഈ മാസം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എ.ഡി.എം ജോണ്‍ വി സാമുവലിനെ അദ്ദേഹം ചുമതലപ്പെടുത്തി.
വയറിങ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത വീടുകള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും എസ്.സിഎസ്.ടി വകുപ്പും ജനപ്രതിനിധികളും വകയിരുത്തിയിട്ടുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ പുരോഗതി വിലയിരുത്തുമ്പോള്‍ മാര്‍ച്ച് 15നകം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
അപേക്ഷിച്ച 12940 പേരില്‍ 10061 പേര്‍ക്ക് ഇതിനോടകം കണക്ഷന്‍ നല്‍കി. വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ശേഷിക്കുന്ന അപേക്ഷകര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago