മതേതരത്വം രാജ്യത്തിന്റെ മുഖമുദ്ര: മന്ത്രി കെ.ടി ജലീല്‍
തിരുവനന്തപുരം: കാലങ്ങളായി രാജ്യം തുടരുന്ന പരസ്പര സ്‌നേഹവും ബഹുമാനവും ഐക്യത്തിലും ഊന്നിയ മതേതരത്വമാണ് രാജ്യത്തിന്റെ മുഖമുദ്രയും യശസ്സുമെന്നു മന്ത്രി കെ.ടി ജലീല്‍. ദക്ഷിണകേരളാ ലജ്‌നത്തുല്‍ മുഅല്ലിമീന്‍, ദക്ഷിണകേരളാ ജംഇയ്യത്തുല്‍ ഉലമാ, ജമാഅത്ത് ഫെഡറേഷന്‍, കെ.എം.വൈ.എഫ്. ഡി.കെ.ഐ.എസ്.എഫ് ,മന്നാനീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.കെ സുലൈമാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, തൊളിക്കോട് മുഹിയുദ്ദീന്‍ മൗലവി, ബീമാപ്പള്ളി റഷീദ്, കരമന മാഹീന്‍, വര്‍ക്കല രാജ്, ഹസന്‍ ബസരി മൗലവി, എം.എം മാഹീന്‍, കടുവയില്‍ എ.എം ഇര്‍ഷാദ് ബാഖവി, അല്‍ഫാ അബ്ദുല്‍ഖാദര്‍ ഹാജി, പുലിപ്പാറ റഹ്മത്തുള്ളാ മൗലവി, നാസിമുദ്ദീന്‍ മന്നാനി, അഹമ്മദ് മന്നാനി, അല്‍ത്വാഹ് മൗലവി, അല്‍അമീന്‍ റഹ്മാനി, കെ.എച്ച് മുഹമ്മദ് മൗലവി, അബ്ദുല്‍ജബ്ബാര്‍ മൗലവി പാലുവള്ളി, പുലിപ്പാറ സുലൈമാന്‍ മൗലവി, കെ.വൈ മുഹമ്മദ് കുഞ്ഞ്, പനച്ചമൂട് ഷാജഹാന്‍, പാച്ചല്ലൂര്‍ എന്‍.എം ഇസ്മയില്‍ മൗലവി എന്നിവര്‍എ സംസാരിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മറുപടി പ്രസംഗം നടത്തി. വിവിധ സംഘടനകളുടെ ഉപഹാരസമര്‍പ്പണവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."