മൂന്ന് വര്‍ഷം മുന്‍പുള്ള ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; അച്ഛനും മകനും പിടിയില്‍
കല്പറ്റ: കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കേസിലെ പ്രതികളായ അച്ഛനെയും മകനെയും പൊലിസ് അറസ്റ്റ് ചെയ്തു. കേണിച്ചിറ അതിരാറ്റ്പാടി കോളനിയിലെ മണിയാണ് കൊല്ലപ്പെട്ടത്. ഇതേ നാട്ടുകാരായ വി.ഇ തങ്കപ്പന്, മകന് സുരേഷ് എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
ജോലി ചെയ്തതിന്റെ കൂലി കൂടുതല്‍ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തര്‍ക്കത്തെ തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. സംഭവം ആത്മഹത്യയാക്കി വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ മണിയുടെ മൃതദേഹത്തിന് സമീപം വിഷക്കുപ്പിയും വച്ചു. പൊലിസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് മൂന്ന് വര്‍ഷത്തിന് ശേഷം ആത്മഹത്യയെന്നു കരുതി തള്ളിക്കളയുമായിരുന്ന ഒരു മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."