സമൂഹമാധ്യമങ്ങളുടെ അലക്ഷ്യമായ ഉപയോഗം ദേശസുരക്ഷയ്ക്ക് ഭീഷണിയാകും: ഗവര്‍ണര്‍
തിരുവനന്തപുരം: ലോകം ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഇന്ന് സമൂഹമാധ്യമങ്ങളുടെ അലക്ഷ്യമായ ഉപയോഗം ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നു ഗവര്‍ണര്‍ പി. സദാശിവം.സായുധ സൈനിക ട്രിബ്യൂണലിന്റെ പ്രാദേശിക ബഞ്ചും ജില്ലാ ലീഗല്‍ സര്‍വിസസ് സൊസൈറ്റിയും സൈനികക്ഷേമ വകുപ്പും സംയുക്തമായി തിരുവന്തപുരത്ത് സൈനികര്‍ക്കായി സംഘടിപ്പിച്ച നിയമബോധവല്‍കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈനികര്‍ക്കും പൗരന്മാര്‍ എന്ന നിലയില്‍ അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നിരന്തര അവബോധം നല്‍കണമന്നും അവര്‍ക്ക് ആരോഗ്യപരിരക്ഷയടക്കമുള്ള ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സായുധ സൈനിക ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് വീരേന്ദര്‍ സിംഗ്, ലീഗല്‍ സര്‍വീസസ് സൊസൈറ്റി ചെയര്‍മാന്‍ കെ. ഹരിപാല്‍, സൈനികക്ഷേമവകുപ്പ് ഡയറക്ടര്‍ കെ.കെ ഗോവിന്ദന്‍ നായര്‍, വൈസ് അഡ്മിറല്‍ എം.പി മുരളീധരന്‍, ലെഫ്റ്റനന്റ് ജനറല്‍ കെ. സുരേന്ദ്രനാഥ്, ജസ്റ്റിസ് എസ്.എസ് സതീഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."