പ്രളയം തകര്‍ത്ത ജീവിതത്തില്‍ നിന്നും രാജനും കുടുംബവും കരകയറുന്നു
കട്ടാങ്ങല്‍: തലമുറയായി താമസിച്ചുവന്നിരുന്ന വീട് പ്രളയത്തില്‍ തകര്‍ത്തതിന്റെ ദുഃഖത്തില്‍ നിന്നും ചാത്തമംഗലം പുളിക്കുഴിയില്‍ രാജനും കുടുംബവും കരകയറുന്നു. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം കോപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് ഇവര്‍ക്ക് വീടുവെച്ചു നല്‍കുന്നത്.
ശിലാസ്ഥാപന കര്‍മം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുന്നത്. രാജനും ഭാര്യയും മകനും അമ്മയും താമസിച്ചിരുന്ന വീടാണ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞത്. അന്നുമുതല്‍ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണം മൂന്നു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ മോഹന്‍ദാസ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അധ്യക്ഷയായി. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എന്‍.എം ഷീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്, ക്ഷേമകാര്യ ചെയര്മാന് കെ.എം സാമി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ ദിവ്യ മനോജ്, പഞ്ചായത്ത് മെംബര്‍മാരായ കൂഴക്കോടന് കൃഷണന്‍കുട്ടി, ഷാജു കുനിയില്‍, സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ ബബിത തുടങ്ങിയര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."