വടകരയിലെ അക്രമം; 11 ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വടകര: ടൗണില്‍ നടത്തിയ പ്രകടനത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 11 ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൊലിസിനെ അക്രമിച്ചതുള്‍പ്പെടെയുള്ള കേസുകളിലാണ് അറസ്റ്റ്. ഇതോടെ വടകരയിലെ അക്രമസംഭവങ്ങളില്‍ ഇതുവരെ 14 പേര് അറസ്റ്റിലായി.
പുതുപ്പണം കുഞ്ഞിപ്പറമ്പത്ത് സനീഷ് (27), പുതുപ്പണം പൊന്നങ്കണ്ടി ഷിജു (31), മടപ്പള്ളി കൊയിലോത്ത് താഴകുനി രജീഷ് (35), പുതുപ്പണം അമ്പലക്കയ്യില് രജില്ജിത്ത് (25), പുതുപ്പണം വെമ്മിണിയില് സംഗീത് (21), പുതുപ്പണം നടേമ്മല്‍ സായൂജ് സത്യന് (20), പുതുപ്പണം പുത്തന്‍ വീട്ടില്‍ ശ്യാംലാല്‍ (22), പുതുപ്പണം കത്തീന്റവിട അശ്വന്ത് (21), ഒഞ്ചിയം മീത്തലെ പുത്തന്‍പുരയില്‍ എന്‍.പി പ്രദീപന് (34), മയ്യന്നൂരിലെ മലയില്‍ ദിജില്രാജ് (29), മയ്യന്നൂര്‍ കൊറ്റിയന്റവിട എന്‍.എം. അനീഷ് (42) എന്നിവരെയാണു വടകര സി.ഐ ടി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."