തലയോലപ്പറമ്പില്‍ കുടിവെള്ള പദ്ധതി അവതാളത്തില്‍
തലയോലപ്പറമ്പ്: ഉദ്യോഗസ്ഥതലത്തിലെ വടംവലി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയെ അവതാളത്തിലാക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 8.40 കോടി രൂപ അനുവദിച്ച് മൂന്നു മേഖലകളായി തിരിച്ച് പണി ആരംഭിക്കുകയും ചെയ്ത പദ്ധതിയാണ് ഇറിഗേഷന്‍-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായവ്യത്യാസങ്ങളില്‍ കുടുങ്ങി മുടങ്ങിയിരിക്കുന്നത്. റോഡ് കുഴിക്കുന്നതിന് അനുവദിച്ച 1.97 ലക്ഷം രൂപ അടച്ചു എന്ന് ഇറിഗേഷന്‍ വകുപ്പും, ഇല്ല എന്ന് പൊതുമരാമത്ത് വകുപ്പും തര്‍ക്കിച്ചു നില്ക്കുമ്പോള് ഒരു പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയാണ് മുടങ്ങുന്നത്.
അടിയന്തിരമായി പ്രശ്നം പരിഹരിച്ച് പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വീട്ടമ്മമാരെ സംഘടിപ്പിച്ച് കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി അനി ചെള്ളാങ്കല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."