HOME
DETAILS

പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥി സമരത്തെ സി.പി.എം പുറത്തുനിന്ന് പിന്തുണയ്ക്കും

  
backup
January 19 2020 | 03:01 AM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b5

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ഥി സമരത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
വിദ്യാര്‍ഥി സമരങ്ങളില്‍ പാര്‍ട്ടി നേരിട്ട് പങ്കെടുക്കില്ല. സമരത്തിനുനേരെ അക്രമം ഉണ്ടായാല്‍ ഇടപെടും. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കും.
ജെ.എന്‍.യു അടക്കം രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഉയര്‍ന്നുവന്ന സമരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഇന്നലത്തെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കേരളം, ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന സമരങ്ങളില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതായി കേന്ദ്രകമ്മിറ്റി വിലയിരുത്തി. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കും. മറ്റു പാര്‍ട്ടികളുമായും സംഘടനകളുമായും ചേര്‍ന്ന് സി.എ.എയ്‌ക്കെതിരേയുള്ള സമരം ശക്തമാക്കാനും കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ 23, 26, 30 തിയതികളില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ വിജയിപ്പിക്കും.
പക്ഷേ സി.പി.എം സ്വന്തം നിലയില്‍ നടത്തുന്ന പുതിയ സമരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. എ. വിജയരാഘവന്‍, എളമരം കരീം, കെ.കെ ശൈലജ എന്നിവര്‍ കേരള ഘടകത്തെ പ്രതിനിധാനം ചെയ്തത് ചര്‍ച്ചയില്‍ പങ്കെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്താകെ അതിശക്തമായ പ്രക്ഷോഭം നടന്നുവരുന്ന സാഹചര്യത്തിലാണ് മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റിയോഗം കേരളത്തില്‍ ചേരുന്നത്. ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജന.സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതാക്കള്‍ സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago