HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: തെറ്റായ വിവരം നല്‍കിയവര്‍ക്ക് തിരുത്താന്‍ അവസരം
backup
February 22 2017 | 22:02 PM
കോട്ടയം: വൈദ്യുതീകരിച്ച വീടുകള്‍ വൈദ്യുതീകരിക്കാത്തതാണ് എന്ന് കാണിച്ച് തെറ്റായ വിവരം നല്കിയ റേഷന്‍ കാര്‍ഡുടമകള്‍ അതത് സപ്ലൈ ഓഫീസുകളിലെത്തി തെറ്റ് തിരുത്തുന്നതിനുളള അപേക്ഷ ഉടന്‍ നല്‍കണം.
ഈ അവസരം പ്രയോജനപ്പെടുത്തി തെറ്റു തിരുത്താത്തവരുടെ റേഷന്‍ കാര്‍ഡ് കണ്ടു കെട്ടുന്നതും അവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പ്രകാരം നിലവിലുളളതിലും അധികമായി വൈദ്യൂതീകരിയ്ക്കാത്ത വിഭാഗം കാര്‍ഡുകള്‍ ഉളളതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."