അയിലം പാലം ഉദ്ഘാടനത്തില്‍ നിന്ന് ഒരു വിഭാഗം മാറിനില്‍ക്കുമെന്ന് മുന്നറിയിപ്പ്
ആറ്റിങ്ങല്‍: അയിലം പാലത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും ഒരു വിഭാഗം മാറി നില്‍ക്കുമെന്ന് മുന്നറിയിപ്പ്. 10 നാണ് പാലം മന്ത്രി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നത്. മുദാക്കല്‍, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം മുഖ്യമന്ത്രി പിണറായിവിജയന്‍ തന്നെ ഉദ്ഘാടനത്തിന് വേണമെന്നാണ് നാട്ടിലെ പ്രബല വിഭാഗത്തതിന്റ ആവശ്യം.
അതിനായി കാത്തിരിക്കാനും അവര്‍ തയാറാണ്. എന്നാല്‍ പാലത്തിന്റെ ഉദ്ഘാടകനെ സത്യന്‍ എം.എല്‍.എ മാത്രം തീരുമാനിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. പുളിമാത്ത് പഞ്ചായത്ത് സത്യനും മുദാക്കല്‍ പഞ്ചായത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ശശിയുടെയും നിയോജക മണ്ഡലത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരുത്തെത്തന്നെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ന്ന സ്വാഗത സംഘം യോഗത്തിലും നാട്ടുകാര്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങിന്റെ ചുക്കാന്‍ പിടിച്ച സത്യന്‍ എം.എല്‍.എ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയം.
പ്രവര്‍ത്തകരുടെ വികാരം ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ യോഗത്തില്‍ അറിയിച്ചെങ്കിലും അണികള്‍ അടങ്ങുന്നമട്ടില്ല. അവര്‍ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."