കൈക്കൂലി നല്‍കാത്തതിനാല്‍ കെട്ടിട നമ്പര്‍ നിഷേധിച്ചു; നഗരസഭാ ഓഫിസിന് മുന്നില്‍ കുടുംബത്തിന്റെ സത്യഗ്രഹം
തൊടുപുഴ: കൈക്കൂലി കൊടുക്കാത്തതിനാല്‍ മൂന്നു വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ നിഷേധിക്കപ്പെട്ട കുടുംബം തൊടുപുഴ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ സത്യഗ്രഹം നടത്തി. മാപ്ലാശ്ശേരില്‍ സ്‌കറിയയുടെ 20 അംഗ കുടുംബാംഗങ്ങളാണ് ഇന്നലെ നഗരസഭാ ഓഫിസിനു മുമ്പില്‍ കൂട്ട സത്യാഗ്രഹം നടത്തിയത്. ആന്റികറപ്ഷന്‍ മൂവ്‌മെന്റിന്റെ പിന്തുണയോടെ നടത്തിയ ധര്‍ണയില്‍ നഗരസഭയിലെ കെട്ടിട നിര്‍മാണ വിഭാഗത്തിന്റെ അഴിമതിക്കിരയായ അനേകം പേര്‍ പിന്തുണയുമായെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റ് സംഘടനാ നേതാക്കളും പ്രസംഗിച്ചു. അതേ സമയം സി.പി.എം വിട്ടു നിന്നത് ശ്രദ്ധേയമായി. ആരോപണ വിധേയരായ സെക്രട്ടറിയും എഞ്ചിനീയറും സി.പി.എമ്മുകാരാണെന്ന് പറയപ്പെടുന്നു.
നഗരസഭ അനുവദിച്ച വീടിന്റെയും വ്യാപാര സമുച്ചയത്തിന്റെയും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും കെട്ടിടനമ്പരും രണ്ടു വര്‍ഷം മുമ്പ് നിയമവിരുദ്ധമായി റദ്ദാക്കുകയായിരുന്നു. 60 ലക്ഷം രൂപ കടമെടുത്ത് നിര്‍മിച്ച കെട്ടിടത്തിന്റെ നമ്പര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് എം. ജെ. സ്‌ക്കറിയയും കുടുംബവും വന്‍കടക്കെണിയിലാണ്. ഉടന്‍ ഇവര്‍ക്ക് കെട്ടിട നമ്പര്‍ പുന:സ്ഥാപിക്കണമെന്ന് ധര്‍ണയില്‍ പങ്കെടുത്തു സംസാരിച്ചവര്‍ നഗരസഭയോട് ആവശ്യപ്പെട്ടു. നമ്പര്‍ പുന:സ്ഥാപിച്ചുനല്‍കിയില്ലെങ്കില്‍ രണ്ടാം ഘട്ടമെന്ന നിലയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് പ്രസിഡന്റ് പി. എം. മാനുവല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എം. സി. മാത്യു. സി. പി. ഐ. ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സലിംകുമാര്‍, കേരളാ കോണ്‍ഗ്രസ് (എം.) ജില്ലാ പ്രസിഡന്റ് പ്രെഫ. എം. ജെ. ജേക്കബ്ബ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് സജിമോന്‍, അഡ്വ. ജോസഫ് ജോണ്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം. എ. കരിം, ദേശിയ വിവരാവകാശ കൂട്ടായ്മ ജില്ലാകണ്‍വീനര്‍ ഷാജന്‍ ചാണ്ടി, ബിന്ദു പദ്മകുമാര്‍, ബാബു പരമേശ്വരന്‍ (ബി.ജെ.പി കൗണ്‍സിലര്‍മാര്‍) എന്നിവര്‍ പ്രസംഗിച്ചു.അഡ്വ. അലക്‌സ് സ്‌ക്കറിയ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."