സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
തൊടുപുഴ: ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിച്ച സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം സി.പി. മാത്യു പറഞ്ഞു. കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്.പി.എ) തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്ത മോദിയും വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും സമ്മാനിച്ച പിണറായിയും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണെന്ന് സി പി മാത്യു ചൂണ്ടിക്കാട്ടി. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായുള്ള ചികിത്സാ പദ്ധതി ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍ണ്ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് സി.ഇ മൈതീന്‍ ഹാജി അധ്യക്ഷത വഹിച്ചു.
അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.ജി രാധാകൃഷ്ണന്, ടി.ജെ പീറ്റര്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എ ദേവസ്യ, എം ജെ ജോസഫ്, കെ എസ് ഹസന്‍കുട്ടി. റ്റി എ ജോസഫ്, ഐവാന്‍ സെബാസ്റ്റ്യന്‍, അല്‍ഫോന്‍സ ജോസഫ്, എം എം പീറ്റര്‍, വി എ ജോസഫ്, എ ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."