HOME
DETAILS
MAL
തെരുവ് വിളക്ക് കത്തുന്നില്ല: പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവച്ചു
backup
June 10 2016 | 22:06 PM
കരുനാഗപ്പള്ളി: തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാത്തതിനെ തുടര്‍ന്ന് തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പഞ്ചായത്ത് അംഗങ്ങള്‍ തടഞ്ഞുവച്ചു.
ഒരു മണിക്കൂര്‍ നീണ്ട ഉപരോധത്തിനൊടുവില്‍ മറ്റ് എല്ലാ അജണ്ടകളും മാറ്റി അടിയന്തിരമായി ഈ വിഷയം ഭരണ സമിതിയില്‍ ചര്‍ച്ച ചെയ്യുകയും സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയോടെ അറ്റകുറ്റപ്പണികള്‍ നടത്താമെന്ന പ്രസിഡന്റ് ശ്രീലതയുടെ ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് പാവുമ്പ സുനില്‍ അധ്യക്ഷനായ പ്രതിഷേധയോഗം തഴവ ബിജു ഉദ്ഘാടനം ചെയ്തു.
റാഷിദ് എ വാഹിദ്, ഷൗക്കത്ത്, താജിറ, സിംലാ ദേവി, ജയലക്ഷ്മി, ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."