ഉത്തരവാദിത്വം മനസ്സിലാക്കാന്‍ ഗവര്‍ണര്‍ ഭരണഘടന വായിക്കണം: കപില്‍ സിബല്‍
ഫൈസാബാദ് (പട്ടിക്കാട്): ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ഭരണഘടനാ സംബന്ധമായി കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പറഞ്ഞുകൊടുക്കാനാകും. മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണെങ്കില്‍ ഇക്കാര്യം മനസ്സിലാകും. നിയമസഭയെ മറികടന്ന് കേന്ദ്രസര്‍ക്കാരിന് ഒത്താശ ചെയ്യുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 57ാം വാര്‍ഷിക 55ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ കോണ്‍ക്ലേവ് സെഷന്‍ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ ആരെയും കേള്‍ക്കാന്‍ തയാറാകുന്നില്ല. ഹിറ്റ്‌ലറുടെ അജന്‍ഡയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍വകലാശാലകളെയും മാധ്യമങ്ങളെയും നിശബ്ദമാക്കുന്നു. മികച്ച നേതൃത്വത്തെ വാര്‍ത്തെടുക്കുന്ന സര്‍വകലാശാല ആയതിനാലാണ് ജെ.എന്‍.യുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പൊലിസ്, മീഡിയ, ജുഡിഷ്യറി തുടങ്ങി എല്ലാ ഭരണഘടനാ സംവിധാനത്തെയും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനാ സംവിധാനം ആര്‍ക്കും നശിപ്പിക്കാനാവില്ല.
ഞാനും ഒരു അഭയാര്‍ഥിയാണ്. എന്റെ പിതാവ് പാകിസ്താനില്‍നിന്ന് കുടിയേറിയതാണ്. വര്‍ഷങ്ങള്‍ മുന്‍പുള്ള രേഖകള്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഫഖ്‌റുദ്ദീന്‍ അഹ്മദിന്റെ കുടുംബത്തിന് പൗരത്വം ലഭിക്കാതിരുന്നത്. ഇന്ത്യന്‍ പട്ടാളക്കാരനായിരുന്ന സനാഉല്ലയുടെ കുടുംബത്തിനും ഇതാണ് സംഭവിച്ചത്. പ്രധാനമന്ത്രിയും സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പാര്‍ട്ടിയല്ല, രാജ്യമാണ് പ്രധാനം. ഭരണഘടനയാണ് മാതൃക, പ്രകടനപത്രികയല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി സംസാരിച്ചു. രാവിലെ നടന്ന ഗ്രാന്റ് സല്യൂട്ടില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സല്യൂട്ടിന് അഭിവാദ്യം അര്‍പ്പിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.ഉച്ചയ്ക്കുശേഷം നടന്ന ജൂനിയര്‍ കോണ്‍ക്ലേവ് സെഷന്‍ സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
ഇസ്ഹാഖ് കുരിക്കള്‍, അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ടി.എച്ച് ദാരിമി, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര സംസാരിച്ചു. മോട്ടിവേഷന്‍ പ്രോഗ്രാമിന് ജാഫര്‍ താനൂര്‍ നേതൃത്വം നല്‍കി.
പഠനപാത സെഷനില്‍ ഉമര്‍ ഫൈസി മുടിക്കോട് അധ്യക്ഷനായി. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു. സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ഡോ. ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു. സോഷ്യല്‍ മീഡിയയുടെ കര്‍മശാസ്ത്രം എന്ന വിഷയത്തില്‍ നടന്ന കര്‍മ സരണി സെഷന്‍ സമസ്ത മുശാവറ അംഗം ടി.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം കെ. ഹൈദര്‍ ഫൈസി അധ്യക്ഷനായി. ഹംസ ഫൈസി ഹൈത്തമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അലവി ഫൈസി കുളപ്പറമ്പ്, മുസ്തഫ അശ്‌റഫി കക്കുപടി, സയ്യിദ് ജുനൈദ് തങ്ങള്‍ സംസാരിച്ചു. കെ.പി.എം അലി ഫൈസി, മുഹമ്മദ് കുട്ടി ഫൈസി മുള്യാകുര്‍ശ്ശി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."