HOME
DETAILS
MAL
പുതുച്ചേരി സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല: എം.എല്‍.എ
backup
February 23 2017 | 00:02 AM
മാഹി: ഒന്‍പതുമാസം കഴിഞ്ഞിട്ടും എം.എല്‍.എ ഫണ്ട് പോലും സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു മാഹി എല്‍.എല്‍.എ വി രാമചന്ദ്രന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാമ്പത്തിക ഞെരുക്കത്തില്‍ പുതുച്ചേരി സംസ്ഥാനവും മാഹിയും ഞെരിഞ്ഞമരുകയാണ്. മുഖ്യമന്ത്രിക്കു പോലും ഒരു സഹായവും ചെയ്തു തരാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് ചില കാര്യങ്ങള്‍ തുറന്നുപറയുന്നത്. സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും ആഴ്ചകള്‍ കാത്തുനില്‍ക്കേണ്ടി വന്ന ഒരു എം.എല്‍.എ ആണ് ഞാന്‍. ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കഴിയുന്നില്ലല്ലോ എന്ന മാനസികവ്യഥ അനുഭവിക്കുകയാണെന്നും എം.എല്‍.എ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."