HOME
DETAILS
MAL
യോഗം ചേര്‍ന്നു
backup
June 10 2016 | 22:06 PM
കൊല്ലം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും കെട്ടിടങ്ങളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ
കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി.എസ്.സ്വര്‍ണമ്മയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് 13 മുതല്‍ രണ്ടാഴചക്കാലം എല്ലാ വകുപ്പ് മേധാവികളും പൊതുമേഖലാ സ്വയംഭരണ സ്ഥാപന മേധാവികളും അവരുടെ ഓഫിസുകളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. 13ന് രാവിലെ 9.45ന് സ്വച്ഛതാ പ്രതിജ്ഞയെടുക്കണമെന്നും എ.ഡി.എം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."