HOME
DETAILS

വിറളി പിടിപ്പിച്ച രചനകള്‍

  
backup
January 19 2020 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%b3%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b4%9a%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d

 

 


ഭാവിചരിത്രം ഹോഫ്മാന്‍ അടയാളപ്പെടുത്താന്‍ പോകുന്നത് ഇസ്‌ലാമിനെ പടിഞ്ഞാറന്‍ ബൗദ്ധികലോകത്തിന് പരിചയപ്പെടുത്തുന്ന മികച്ച കൃതികളുടെ രചയിതാവ് എന്ന നിലയിലായിരിക്കും. പാശ്ചാത്യ ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന പോലെ സെക്കുലര്‍ ഡെമോക്രസിയും മുതലാളിത്ത വ്യവസ്ഥിതിയും നാഗരികതയുടെ പൂര്‍ണത സാധ്യമാക്കി എന്നതിനെതിരെയൊക്കെ അദ്ദേഹം ഇസ്‌ലാമിക ആധ്യാത്മികത എന്ന പ്രത്യയശാസ്ത്ര സാങ്കേതികത മുന്‍ നിര്‍ത്തി കലഹങ്ങള്‍ സംഘടിപ്പിച്ചു.

ഇസ്‌ലാം ദി ആള്‍ട്ടര്‍നേറ്റീവ്

1991 ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയില്‍ പണിതുയര്‍ത്തപ്പെട്ട പാലം എന്നാണ് ഈ ഗ്രന്ഥത്തെ അപഗ്രഥിച്ച് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മതപഠിതാക്കളും സോഷ്യോളജിസ്റ്റുകളും നടത്തിയ പ്രധാനമായൊരു നിരീക്ഷണം. ഇസ്‌ലാമിനെ തിരിച്ചറിയാന്‍ വ്യക്ത്യാധിഷ്ഠിതമായി പുറപ്പെടുന്ന പാശ്ചാത്യര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ എന്ന തരത്തിലാണ് ഈ പുസ്തകം യൂറോപ്യന്‍ പൊതുസമൂഹത്തിന്റെ മുന്‍പില്‍ പ്രവേശനമറിയിക്കുന്നത്. ജര്‍മനിയിലടക്കമുള്ള മാധ്യമങ്ങളുടെ അതിനിശിതമായ വിമര്‍ശനത്തിന് ഹോഫ്മാന്‍ വിധേയമാക്കപ്പെടുന്നതും ഈ കൃതി പുറത്തിറങ്ങിയ ശേഷമാണ്.

മക്കയിലേക്കൊരു യാത്ര

ഈ കൃതിയിലൂടെ, 1998 ല്‍, അദ്ദേഹം വിമര്‍ശകരെ വീണ്ടും ഇളക്കിവിട്ടു. മക്ക, മദീന തുടങ്ങിയ പുണ്യനഗരങ്ങളിലേക്ക് ഒരു ജര്‍മന്‍ മുസ്‌ലിം നടത്തുന്ന തീര്‍ഥാടനം എന്നതില്‍ നിന്നു മാറി, ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളെ കുറിച്ചുള്ള മനോഹരമായ വ്യാഖ്യാനങ്ങള്‍ അദ്ദേഹം ഇതിലൂടെ കോറിയിട്ടു. യാത്രയ്ക്കിടയില്‍ വന്നുപെട്ട നിരവധി അവിസ്മരണീയമായ അനുഭവങ്ങളെ ഹോഫ്മാന്‍ രസകരമായി ഇതിലൂടെ പങ്കുവച്ചു. ഇടത് ബുദ്ധിജീവികളെയും ഫെമിനിസ്റ്റുകളെയും ഈ കൃതി തെല്ലൊന്നുമല്ല വിറളിപിടിപ്പിച്ചത്.

ഉദിക്കുന്ന മതം; മൂന്നാം
സഹസ്രാബ്ദത്തിലെ ഇസ്‌ലാം

2001 ല്‍ പ്രസിദ്ധീകൃതമായ ഈ ലേഖനസമാഹാരം ഹോഫ്മാനെ ഏറ്റവും മികച്ച ഗ്രന്ഥകര്‍ത്താക്കളില്‍ ഒരാളാക്കി മാറ്റി. ലോകത്തിന്റെ ഭാവി മുസ്‌ലിം രാഷ്ട്രങ്ങളും ഇസ്‌ലാമിക പ്രത്യയശാസ്ത്രവും ചേര്‍ന്ന് തീരുമാനിക്കും എന്ന മട്ടിലുള്ള, ഈ പുസ്തകത്തിലെ അദ്ദേഹത്തിന്റെ ആര്‍ഗ്യുമെന്റുകള്‍ ഇസ്‌ലാമോഫോബിയ പിടിപ്പെട്ടവരെ തെല്ലൊന്നുമല്ല ഭ്രാന്തരാക്കിയത്. ധാര്‍മികമായും ഘടനാപരമായും ഇസ്‌ലാം എങ്ങനെയൊക്കെയാണ് പുനര്‍ജീവിക്കപ്പെടുന്നത് എന്നതിന് അദ്ദേഹം കണ്ടെത്തിയ നിരവധി കാരണങ്ങളില്‍ ഒന്ന് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ പ്രസ്തുത പ്രത്യയശാസ്ത്രത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹം ഈ രചനയിലൂടെ വാദിക്കുന്നു.

ഇസ്‌ലാം, ക്രിസ്ത്യാനിറ്റി,
ആന്റ് ദി എന്‍വയോണ്‍മെന്റ്

ഈ കൃതിയില്‍, മതം മനുഷ്യരിലേക്ക് മാത്രം ചുരുക്കാതെ, അത് മൃഗങ്ങള്‍ അടക്കമുള്ള പ്രകൃതിയുടെ മുഴുവന്‍ അവകാശികളെയും വിശാലമായി ഉള്‍ക്കൊള്ളുന്നത് എങ്ങനെയെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. 'ഇസ്‌ലാം അനുശാസിക്കുന്ന മൃഗസംരക്ഷണം' എന്ന അധ്യായത്തില്‍, ഇതിനായി, അദ്ദേഹം നിരവധി ഖുര്‍ആനിക വചനങ്ങളെ ഉദ്ധരിക്കുന്നു. 2011 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ഇസ്‌ലാമിതര ഗവേഷകരോടോന്നിച്ച് രചിച്ചതാണ്.

പാകിസ്താന്‍: ഇസ്‌ലാമിക്
നേഷന്‍ ഇന്‍ ക്രൈസിസ്

ഹോഫ്മാന്റെ ഈ ഗ്രന്ഥം ആദ്യം വായിക്കാന്‍ കൊടുക്കേണ്ടത് ഇസ്‌ലാമിന്റെ പേരില്‍ നരഹത്യ നടത്തുന്ന തീവ്രവാദികള്‍ക്കാണെന്ന് ഏതൊരു വായനക്കാരനും ബോധ്യപ്പെടും. പാകിസ്താന്‍ എന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് ആരംഭിച്ച്, ഇപ്പോഴത്തെ ദുരവസ്ഥ, അതിന് കാരണക്കാരായവര്‍ എന്നിങ്ങനെയുള്ള വിശകലനങ്ങളിലൂടെ അദ്ദേഹം നമ്മെ അന്ധാളിപ്പിക്കും. ആരൊക്കെയാണ് പാകിസ്താന്‍ എന്ന രാജ്യത്തെ നിയന്ത്രിക്കുന്നത്, അതിന്റെ രാഷ്ട്രീയം, ദാരിദ്ര്യവും പട്ടിണിയും, മത അസഹിഷ്ണുത, ശക്തിയില്ലാത്ത ജനങ്ങള്‍, താളംതെറ്റിയ നിയമവ്യവസ്ഥ, വംശീയ സംഘര്‍ഷങ്ങള്‍, അഴിമതി, എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച്, ഒരു രാജ്യമെന്ന നിലയില്‍ പാകിസ്താന്റെ ശരിയായ നിര്‍മിതിക്ക് ആവശ്യമായ മുഴുവന്‍ മന്ത്രങ്ങളും ഉരുവിട്ട് കൊണ്ടാണ് ഈ ഗ്രന്ഥം ആഗോള പൊളിറ്റിക്കല്‍ സ്‌പെയ്‌സില്‍ ഒരു പ്രകാശ ഗോപുരം പോലെ വിളങ്ങി നില്‍ക്കുന്നത്. ഹോഫ്മാന്‍ അരങ്ങൊഴിഞ്ഞുവെങ്കിലും, അദ്ദേഹം, തന്റെ രചനകളിലൂടെ അവശേഷിപ്പിക്കുന്ന ഈ വാക്കുകളുടെ ലോകം ഇസ്‌ലാമിനെ മാത്രമല്ല, മതങ്ങളുടെ യഥാര്‍ഥ സത്തയെ അന്വേഷിക്കുന്നവര്‍ക്ക് മുഴുവനും ഒരു തെളിച്ചമാര്‍ന്ന വഴികാട്ടിയാവുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago