അധ്യാപകരോടുള്ള പ്രതികാര നടപടികള്‍ പിന്‍വലിക്കണം: നാഷനല്‍ ടീച്ചേഴസ് യൂനിയന്‍
കൊട്ടാരക്കര: അധ്യാപകരോടുള്ള പ്രതികാര നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് നാഷനല്‍ ടീച്ചേഴസ് യൂനിയന്‍ ജില്ലാകമ്മറ്റി അവശ്യപ്പെട്ടു.
ഭരണമാറ്റത്തിന്റെ മറവില്‍ ചില സ്‌കൂള്‍ മാനേജ്‌മെന്റും സര്‍ക്കാരും അധ്യാപകരോട് പ്രതികാര നടപടികള്‍ എടുത്തുവരികയാണ്. ഇതിന്റെ അവസാന ഉദാഹരണമാണ് വാളകം
സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ പിരിച്ചുവിട്ട നടപടി.
മാനേജരുടെ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കാത്തിന്റെ പേരില്‍ കൃഷ്ണകുമാറിനെയും ഭാര്യ ഗീതയേയും മാനേജ്‌മെന്റ് നിരന്തരും പീഡിപ്പിച്ചുവരികയാണ്. ഇതിനെതിരെ കഴിഞ്ഞ ഭരണകാലത്ത് ഇടത് അധ്യാപകസംഘടനകളും പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു.ഇപ്പോള്‍ പ്രതികാര നടപടികള്‍ക്കെതിരെ ഇവര്‍ മൗനം പാലിക്കുകയാണ്. ഇത് ദൂരൂഹമാണ്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ ആത്മാര്‍ഥ തകര്‍ക്കുന്ന നടപടികള്‍ എടുക്കുവാവനുള്ള മാനേജര്‍മാരുടെ അധികാരം പുനപരിശോധിക്കാന്‍ നിയമഭേദഗതി നടപ്പില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എന്‍.റ്റി.യു ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് ആര്‍.ജയകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി പി.ആര്‍ ഗോപകുമാര്‍ സംസ്ഥാനസമിതി അംഗം ടി.ജെ.ഹരികുമാര്‍,ബി.ബിധു,ജയപ്രകാശ്,സുനീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."