പ്രതികളോട് പൊറുക്കണമെന്ന് ഇന്ദിരാ ജയ്‌സിങ്; ഉപദേശിക്കാന്‍ അവര്‍ ആരെന്ന് ആശാദേവി
ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതികളോട് പൊറുക്കണമെന്ന് നിര്‍ദേശിച്ച മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് ആശാ ദേവി. തനിക്ക് ഇത്തരത്തിലുള്ള ഉപദേശം തരാന്‍ ഇന്ദിരാ ജയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു.
ഇത്തരത്തിലൊരു നിര്‍ദേശം അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ആശാ ദേവി പറഞ്ഞു. രാജീവ് ഗാന്ധി വധത്തിന്റെ കുറ്റവാളി നളിനിക്ക് സോണിയ ഗാന്ധി മാപ്പ് കൊടുത്തതുപോലെ മകളുടെ കൊലയാളികള്‍ക്ക് നിങ്ങള്‍ക്കും മാപ്പ് കൊടുത്തുകൂടേ എന്നായിരുന്നു ഇന്ദിരാ ജയ്‌സിങിന്റെ ചോദ്യം.
ലൈംഗികാതിക്രത്തിനിരയായി മകള്‍ കൊല്ലപ്പെട്ട കേസില്‍ നീതി നടപ്പാവാത്തത് ഇത്തരത്തിലുള്ള ആളുകള്‍ കാരണമാണെന്നും ആശാ ദേവി പറഞ്ഞു. 'സുപ്രിംകോടതിയില്‍വച്ച് ഞാന്‍ അവരെ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നുവരേയും അവര്‍ എന്റെ സാഹചര്യങ്ങളെപ്പറ്റി ചോദിച്ചിട്ടില്ല. ഇന്ന് അവര്‍ പ്രതികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.
ചില ആളുകള്‍ എപ്പോഴും ലൈംഗികാക്രമണ മനോഭാവമുള്ളവരെ പിന്തുണച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ലൈംഗികാക്രമണങ്ങള്‍ ഒരിക്കലും അവസാനിക്കില്ലെന്നും ആശാ ദേവി പറഞ്ഞു. പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."