നാട്ടുകാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10ഓടെയാണ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ റബ്കോ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചത്. മാലിന്യപ്ലാന്റ് തീര്‍ത്തും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്‍പതു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റിന് ഇതേവരെ അനുമതി വാങ്ങിയിട്ടില്ല. പ്ലാന്റ് കാരണം 150ഓളം കുടുംബങ്ങളിലെ കിണറും പരിസരവും പൂര്‍ണമായും മലിനമായിരിക്കുകയാണെന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു.
അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാണിച്ച് നാവിക അക്കാദമി അധികൃതര്‍ക്ക് നോട്ടിസ് നല്‍കുമെന്ന എന്വയറോണ്മെന്റ് എന്‍ജിനിയര്‍ എം.എന്‍ കൃഷ്ണന് നല്കിയ ഉറപ്പിലാണ് നാലു മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.
സമരത്തിന് ജനആരോഗ്യ സംരക്ഷണ സമിതി നേതാക്കളായ ആര് കുഞ്ഞികൃഷ്ണന്, കെ.പി രാജേന്ദ്രകുമാര്‍, വിനോദ് കുമാര്‍ രാമന്തളി, സുനില്‍ രാമന്തളി, പി.പി നാരായണി, ബീന രമേശന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."