സാമ്പത്തിക സംവരണം: സംസ്ഥാന സര്‍ക്കാര്‍, സി.പി.എം നിലപാട് തള്ളി വി.എസ്
തിരുവനന്തപുരം: മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് തള്ളി വി.എസ് അച്യുതാനന്ദന്‍. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ അത് നടപ്പാക്കാവൂ എന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി.
ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമാണ് സംവരണം. സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്‍ന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഗതം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."