അനിമേഷന്‍ കോഴ്‌സുകള്‍
കൊല്ലം: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകള്‍.
വിദ്യാഭ്യാസ യോഗ്യത യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി. വിശദ വിവരങ്ങള്‍ 04743212444, 9567422755 എന്നീ നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ആര്‍ച്ചന ആരാധന ജങ്ഷന്‍, കൊല്ലം എന്ന വിലാസത്തില്‍ ലഭിക്കും.
ധനസഹായം
കൊല്ലം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഡെയറി ഡെവലപ്‌മെന്റ് പ്രോഗ്രാം ധനസഹായ പദ്ധതി പ്രകാരം തീറ്റപ്പുല്‍ കൃഷി, ഡയറി യൂനിറ്റുകള്‍, കറവ യന്ത്രം എന്നിവ സ്ഥാപിക്കുന്നതിനുള്ള ധനസഹായത്തിനും അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് ധനസഹായം, അസോള, സൈലേജ് നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ധനസഹായത്തിനും അപേക്ഷിക്കാം. അപേക്ഷ 25 നകം ബ്ലോക്ക്തല ക്ഷീരവികസന ഓഫിസുകളില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ബ്ലോക്ക്തല ക്ഷീരവികസന ഓഫിസുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."