HOME
DETAILS
MAL
സിറിയ വെടിനിര്‍ത്തല്‍ ലംഘിച്ചതായി തുര്‍ക്കി പ്രസിഡന്റ്
backup
January 19 2020 | 04:01 AM
അങ്കാറ: സിറിയന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന്. പ്രതിപക്ഷത്തിന്റെ കീഴിലുള്ള ഇദ്ലിബ് പ്രവിശ്യയില്‍ 20 പേരെ കൊലപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും ഉര്ദുഗാന് കുറ്റപ്പെടുത്തി. തുര്‍ക്കിയും റഷ്യയും മധ്യസ്ഥരായി നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ സിറിയന്‍ സര്‍ക്കാര്‍ അനുസരിക്കാന്‍ തയാറില്ലെന്നതിന്റെ തെളിവാണിതെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ 12നായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ വീണ്ടും മേഖല സംഘര്‍ഷഭരിതമായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."