കാട്ടുതീ പടര്‍ന്ന ആസ്‌ത്രേലിയയില്‍ കനത്ത മഴ
സിഡ്‌നി: കാട്ടുതീയിലൂടെ പതിനായിരക്കണക്കിന് ഹെക്ടര്‍ വനം കത്തിയമര്‍ന്ന ആസ്‌ത്രേലിയന്‍ സംസ്ഥാനങ്ങളായ വിക്ടോറിയ, സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്റ് മേഖലയില്‍ കനത്ത മഴ.
കലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ക്യൂന്‍സ് ലാന്റിലെ പ്രധാന റോഡുകളെല്ലാം അധികൃതര്‍ അടച്ചിട്ടിരിക്കയാണ്. വൈദ്യുതി മുടക്കവും മേഖലയില്‍നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതില്‍ മഴയുടെ വരവ് സഹായകമായതായി ക്യൂന്‍സ് ലാന്റ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ ആസ്‌ത്രേലിയയില്‍ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആയിരങ്ങളാണ് ഭവനരഹിതരായത്. ദശലക്ഷക്കണക്കിന് ഭൂമിയാണ് അഗ്നി നക്കിത്തുടച്ചത്. മഴയും കൊടുങ്കാറ്റും ശക്തമായതിനാല്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
കാട്ടുതീ ബാധയുമായി ബന്ധപ്പെട്ട് ഇന്നലെയും 75 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. തീ പടര്‍ന്നു പിടിച്ച തെക്കന്‍ തീരമേഖലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇതുവരെയും മഴയുടെ ലക്ഷണങ്ങള്‍പോലും ഉണ്ടായിട്ടില്ലെന്ന് റൂറല്‍ ഫയര്‍ സര്‍വിസ് വ്യക്തമാക്കി.
അതേസമയം കാട്ടുതീ ഇന്നലെയും കങ്കാരു ദ്വീപ് ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ മേഖലയില്‍ തുടരുകയാണ്. ഇവിടെയും മഴക്ക് സാധ്യതയില്ലെന്നാണ് പ്രവചനം.
ക്യൂന്‍സ് ലാന്റില്‍ ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നത് അടുത്ത മാസങ്ങളിലൊന്നും കാണാത്തത്രയും ശക്തമായ മഴയാണെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.
താമസ മേഖലയില്‍ പലയിടത്തും പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കയാണെങ്കിലും ഇതുവരെയും മരണമോ, പരുക്കോ എങ്ങും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് മഴക്ക് കുറവുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും ഇടിയുള്‍പ്പെടെയുള്ള മേലപ്പെരുപ്പം വിട്ടുമാറില്ലെന്ന് ബ്യൂറോ ഓഫ് മെട്രോളജി ക്യൂന്‍സ് ലാന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."