പഞ്ചഗുസ്തി താരങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം: റോഷി അഗസ്റ്റിന്
ചെറുതോണി: പഞ്ചഗുസ്തി സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായിക വിനോദമായതോടെ ഈ മേഖലയിലെ താരങ്ങള്‍ക്ക് അര്‍ഹമായ ആനൂകൂല്യങ്ങളെല്ലാം നല്‍കുന്നതിന് പരിശ്രമിക്കുമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ.
അന്തര്‍ ദേശീയതലത്തില്‍ മത്സരത്തിന് പോയ ഇടുക്കി സ്വദേശിനിയായ ജിന്‍സി ജോസിന് സാമ്പത്തിക സഹായം നല്‍കുന്നതിന് മുന്തിയ പരിഗണന നല്‍കും. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കിയില്‍ പഞ്ചഗുസ്തി പരിശീലന കളരി ഒരുക്കുന്നതിനും താത്പര്യമെടുക്കുമെടുക്കുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
ദേശീയ മത്സരത്തില്‍ മെഡലുകള്‍ നേടിയ പഞ്ചഗുസ്തി താരങ്ങളെ അനുമോദിക്കുന്നതിന് ചെറുതോണിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എം എല്‍ എ ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തില്‍ പഞ്ചഗുസ്തി പരിശീലകനായ ലാലു മുണ്ടനാനി, ജിന്‍സി ജോസ്, മെഡല്‍ ജേതാക്കളായ മകള്‍ ആന്‍സലറ്റ് ജോസ്, ഡൈനീഷ്യ സ്കറിയ, മരിയ ജോണ്സണ്, വി എസ് ഷീനാമോള്‍, ടിനു കെ ജോര്‍ജ്ജ്, ജിന്‍സി ജിജി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."