HOME
DETAILS
MAL
ഇന്ന് തീ പാറും
backup
January 19 2020 | 04:01 AM
ബംഗളൂരു: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് ഉച്ചമുതല്‍ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് സമനിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ആര് ജയിച്ചാലും പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് പിറകെ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 36 റണ്‍സിനായിരുന്നു ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്.
രാജ്‌കോട്ട് ഏകദിനത്തില്‍ നേടിയ മിന്നുന്ന വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടു@ണ്ട്. ബാറ്റിങിലും ബൗളിങിലുമെല്ലാം മികവ് പുലര്‍ത്തിയാണ് ഇന്ത്യ കംഗാരുക്കൂട്ടത്തെ തുരത്തിയത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ഇതേ പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയും സംഘവുമെത്തുന്നത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പരുക്കേറ്റത് ഇന്ത്യയെ ആശങ്കയിലാക്കിയിരുന്നു. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാന് ഷോര്‍ട്ട്‌ബോള്‍ തട്ടി പരുക്കേറ്റത്. എന്നാല്‍ ഇതു സാരമുള്ളതല്ലെന്നാണ് സൂചന.
ഫീല്‍ഡിങിനായി ധവാന്‍ ഇറങ്ങിയിരുന്നില്ല അതേസമയം, രോഹിത്തിനു പരുക്കേറ്റത് ഫീല്‍ഡിങിനിടെയായിരുന്നു. ബൗണ്ട@റി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെ ഡൈവിങിനിടെയാണ് രോഹിത്തിന്റെ തോളിനു പരുക്കേറ്റത്. തുടര്‍ന്നു അദ്ദേഹം ഫീല്‍ഡിങില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു. രോഹിത്തിന്റെ പരുക്ക് ഗൗരവമുള്ളതല്ലെന്നും മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നുമാണ് കോഹ്‌ലി രാജ്‌കോട്ട് ഏകദിനത്തിനു ശേഷം വ്യക്തമാക്കിയത്.
മൂന്നാം ഏകദിനത്തില്‍നിന്ന് രോഹിത് പിന്‍മാറുകയാണെങ്കില്‍ ധവാനോടൊപ്പം ലോകേഷ് രാഹുലായിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ധവാനു പകരം ഓള്‍റൗ@ണ്ടര്‍ കേദാര്‍ ജാദവായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുക. എന്നാല്‍ ഹിറ്റ്മാന്‍ പൂര്‍ണ ഫിറ്റാണെങ്കില്‍ ഇന്ത്യ രണ്ട@ാം ഏകദിനത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. അതേസമയം ആസ്‌ത്രേലിയ മികച്ച ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചത് അവര്‍ക്ക് കരുത്ത് നല്‍കുന്നുണ്ട്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരടങ്ങുന്ന മികച്ച നിര തന്നെ അവര്‍ക്കുണ്ട്. ബാറ്റിങ് കൂട്ടുകെട്ട് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന മുന്‍തൂക്കം ഓസീസിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
ഇന്ത്യന്‍ താരങ്ങളെ വിക്കറ്റിന് മുന്നില്‍ കുരുക്കുന്നതിന് ഓസീസിന്റെ ബൗളിങ് നിരയും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപ, സ്റ്റാര്‍ക്ക്, റിച്ചാര്‍ഡ്‌സണ്‍ എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത്. ബൗളര്‍മാര്‍ക്ക് കൃത്യമായി പന്തെറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഓസീസിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."