കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞു
എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് ക്വാറി വിരുദ്ധ സമിതിയുടെ പേരില്‍ ഒരു വിഭാഗം നാട്ടുകാര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞത്. വനപരിസ്ഥിതി കമ്മിറ്റികളുടെ പ്രവര്‍ത്തനാനുമതി ലഭിച്ച ക്വാറികള്‍ക്ക് മാത്രം പെര്‍മിറ്റ് അനുവദിച്ചാല്‍ മതിയെന്നുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് 2016 ഡിസമ്പര്‍ 6 മുതല്‍ കേരളത്തിലെ ചെറുകിട കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് നിര്‍മാണ മേഖല സ്തംഭിക്കുകയും തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഫെബ്രുവരി ആദ്യവാരം മുതല്‍ ചെറുകിട കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിന് സമാനമായ രീതിയിലാണ് എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളിലെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ പെര്‍മിറ്റില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് കരിയന്നൂരിലെ കരിങ്കല്‍ ക്വാറികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്വാറി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ വില്ലേജിലും പൊലിസിനും പരാതി നല്‍കിയിരുന്നു.
അധികൃതര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ നേരിട്ടെത്തി കാറികളുടെ പ്രവര്‍ത്തനം തടഞ്ഞത്. അതേ സമയം രാഷ്ട്രീയ വൈര്യാഗ്യം തീര്‍ക്കാന്‍ വേണ്ടി സി.പി.എം. പ്രവര്‍ത്തര്‍ മനപ്പൂര്‍വ്വം ക്വാറികളുടെ പ്രവര്‍ത്തനം തടയുകയാണെന്ന് ആരോപിച്ച് ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ രംഗത്തെത്തിയത് നേരിയ വാക്കേറ്റത്തിന് ഇടയാക്കി. പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലിസ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അനധികൃതമായി പ്രവര്‍ത്തിച്ചതിന് ക്വാറി ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."