അരിമ്പൂരില്‍ തെരുവ് നായയുടെ ആക്രമണം: മൂന്ന് പേര്‍ക്ക് കടിയേറ്റു
അരിമ്പൂര്‍: വീട്ടു വരാന്തയിലിരുന്ന വൃദ്ധയേയും വീട്ടുപറമ്പില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെയും ഉള്‍പ്പടെ അഞ്ച് പേരെ തെരുവ് നായ കടിച്ചു. അരിമ്പൂര്‍ പഞ്ചായത്തിലെ തച്ചംപ്പിള്ളി സ്വദേശിനി ചാലിശ്ശേരി വീട്ടില്‍ ലോനയുടെ ഭാര്യ മറിയം(93), പൊന് മാണിവീട്ടില്‍ ജോജുവിന്റെ മകന്‍ ഏഗ്‌നല്‍(4)കൂത്തൂര് യാക്കൂബിന്റെ മകന്‍ ഡേവീസ്്(64), കാഞ്ഞിരത്തിങ്കള്‍ ചാക്കുണ്ണിയുടെ മകന്‍ ജോസ് (63), വെളുത്തൂര്‍ വില്ലേജ് അസി. രഞ്ജിത്ത് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എല്ലാവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
കുണ്ടുകുളം വീട്ടില്‍ ജോയിയുടെ ഭാര്യ മറിയം തലനാരിഴക്കാണ് നായയുടെ കടിയില്‍ നിന്ന് രക്ഷപെട്ടത്. പുറത്തെ ബഹളമറിയാതെ വീട്ടിനുള്ളിലെ തറയില്‍ കിടന്ന് ടി.വി കാണുന്നതിനിടെ നായ കയ്യില്‍ മണംപിടിച്ചെങ്കിലും അനങ്ങാതെ കിടന്നതോടെ നായ പുറത്തേക്ക് പോവുകയായിരുന്നു. സമീപത്തെ പുത്തൂര്‍ വീട്ടില്‍ ജോസ് മണിയുടെ ആടിനെ നായ കടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് , വൈസ് പ്രസിഡന്റ് എന്‍.സി സതീശ്, അന്തിക്കാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസ്. ജനപ്രതിനിധികളായ സിന്ധു സഹദേവന്‍, സുബിത സന്തോഷ്, വിജിത പ്രതാപന്‍, ശോഭ ഷാജി എന്നിവര്‍ കടിയേറ്റവരുടെ വീടുകളിലെത്തി. ചികിത്സയ്ക്കാവശ്യമായ സഹായങ്ങള്‍ പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."