മാണിക്കോത്ത് ഉറൂസ് സ്നേഹ കുട്ടായ്മയില്‍ പങ്കുചേര്‍ന്ന് മഡിയന്‍ കുലോം ക്ഷേത്ര ഭാരവാഹികള്‍
കാഞ്ഞങ്ങാട്: പതിവ് തെറ്റിച്ചില്ല ഇക്കുറിയും മാണിക്കോത്ത് മഖാം ഉറൂസ് വേദിയിലെത്തി മഡിയന്‍ കുലോം ക്ഷേത്ര ഭാരവാഹികള്‍ സ്നേഹ കുട്ടായ്മയുടെ ഭാഗമായി. പള്ളിയിലെത്തിയ മഡിയന്‍ കുലോം ക്ഷേത്ര ഭാരവാഹികളെ മാണിക്കോത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. സ്നേഹ കുട്ടായ്മ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്്ഘാടനം ചെയ്തു. മനുഷ്യര്‍ തമ്മിലുള്ള സ്നേഹം കെട്ടു പോയിട്ടില്ലെന്നും മത വിശ്വാസികള്‍ പരസ്പരം ഐക്യപ്പെട്ട് വിശ്വാസം സംരക്ഷിക്കപ്പെടേണ്ടയവസ്ഥ ഇപ്പോള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രാചാരങ്ങളുടെയും മറ്റ് മത വിശ്വാസങ്ങളുടെയും അവസാന വാക്ക് കോടതികളാവുന്നത് ശരിയല്ല. അത് അതാത് മതത്തില്‍പ്പെട്ടവര്‍ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. ഭരണഘടന 25ാം വകുപ്പ് പ്രകാരം ഏത് മതവും വിശ്വസിക്കാനും പ്രബോധനം ചെയ്യാനും അവകാശമുണ്ടെന്നിരിക്കേ ഭരണഘടനയ്ക്ക് വിരുദ്ധമായുള്ള സമീപനമാണ് കോടതികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷനായി. മഡയിന് കുലോം ക്ഷേത്ര ഭാരവാഹികളായ രാമകൃഷ്ണന് ,ബാലകൃഷ്ണന്,ചന്ദ്രന് ,കൃഷ്ണന് ,കബീര്‍ ഫൈസി ചെറുകോട്,മുഹ്യിദ്ദീന് അസ്ഹരി സംസാരിച്ചു. മുല്ലക്കോയ തങ്ങള്‍ സ്വാഗതവും കരീം മൈത്രി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."