പാര്‍ക്കിങ്ങിന് സ്ഥലമില്ല; കാഞ്ഞങ്ങാട് നഗരത്തില്‍ റെയില്‍വേ ഭൂമി കാടുകയറി നശിക്കുന്നു
കാഞ്ഞങ്ങാട്: വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ വീര്‍പ്പു മുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ ഏക്കറുകളോളം സ്ഥലം കാടുകയറി നശിക്കുന്നു. റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളാണ് കാടുകയറി നശിക്കുന്നത്. കാഞ്ഞങ്ങാട് വാഹന പാര്‍ക്കിങ് ഏര്‍പ്പെടുത്തിയ സ്ഥലത്തിനടുത്തായി മത്സ്യ മാര്‍ക്കറ്റിന് പുറകുവശത്തുള്ള റെയില്‍വേയുടെ ഏക്കറുകളോളം സ്ഥലമാണ് കാടുമൂടി കിടക്കുന്നത്.
റെയില്‍ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും സൗകര്യം വളരെ പരിമിതമാണ്. ഇരുചക്രവാഹനങ്ങളും നാലോ അഞ്ചോ ഓട്ടോറിക്ഷകളും പാര്‍ക്ക് ചെയ്താല്‍ പിന്നെ മറ്റുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥമുണ്ടാകാറില്ല.
അതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്റ്റേഷന്റെ മുന്‍വശത്താണ് പാര്‍ക്ക് ചെയ്യാറുള്ളത്. അവിടെ സ്ഥലം ലഭിക്കാതെ വന്നാല്‍ കിടക്കുന്ന റെയില്‍വേയുടെ സ്ഥത്താണ് പാര്‍ക്കിങ് ചെയുന്നത്. പാര്‍ക്കിങ് ഏരിയ അല്ലാത്തതിനാല്‍ സ്വകാര്യ വാഹനമുടകളില്‍ നിന്ന് ഫീസീടാക്കാനും കഴിയുന്നില്ല. ഈ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ചെത്തിയൊരുക്കിയാല്‍ തന്നെയും വളരെ വിശാലമായ വാഹന പാര്‍ക്കിങ് സ്ഥലം ഒരുക്കാനാവും.
റെയില്‍വേക്ക് ഇ സ്ഥലം പാട്ടത്തിന് കൊടുക്കുകയോ വാഹന പാര്‍ക്കിങ് ലേലം വിളിച്ച് കൊടുക്കുകയോ ചെയ്താല്‍ കൂടുതല്‍ ഗുണം ചെയ്യുകയും പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ റെയില്‍വേ അധികൃതര്‍ ഇതൊന്നും ചെയ്യാതെ സ്്ഥലം വെറുതേ ഇട്ടിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നവരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റെയില്‍വേയുടെ റോഡിലാണ്.
ട്രെയിന്‍ യാത്രക്കായി വരുന്നവവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മുമ്പ് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ ഇ സ്ഥലം നഗരസഭ ലീസിനെടുത്ത് പാര്‍ക്കിങ് ഗ്രൗണ്ടാക്കാനും കെ.എസ്.ടി.പി റോഡിന് സമാന്തരമായി റെയില്‍വേ സ്‌റ്റേഷന് മുന്നിലൂടെ ഹൊസ്ദുര്‍ഗ് പുതിയകോട്ട വരെ ഒരു റോഡ് നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു. നഗരത്തിലെ തിരക്ക് പൂര്‍ണമായും ഒഴിവാക്കാനാവുന്ന നല്ല നിര്‍ദേശമായിരുന്നു ഇത് എന്നാല്‍ പാലക്കാടേ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഇതിന് പ്ച്ചകൊടി കാട്ടിയില്ല. ഇതോടെ പദ്ധതി ഒഴിവാക്കുകയായിരുന്നു.
ഇപ്പോള്‍ കാഞ്ഞങ്ങാട് പുതിയ കെ.എസ്.ടി.പി റോഡ് വന്നെങ്കിലും പാര്‍ക്കിംഗ് പ്രശ്‌നം പരിഹാരമില്ലാതെ കിടക്കുന്നു. റെയില്‍വേയുടെ ഏക്ര കണക്കിന് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പാര്‍ക്കിംഗാക്കണമെന്ന ആവശ്യം ശക്തമാണ്. റവന്യൂമന്ത്രിയും മറ്റു ഉന്നതരായ രാഷ്ട്രീയക്കാരും ഇതിലിടപെടണമെന്നാണ് കാഞ്ഞങ്ങാടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."