ശബരിമല: യുവതി പ്രവേശനത്തിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടോ എന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന് സര്‍ക്കാറിന് ഹൈക്കോടതി. യുവതികളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണു ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. സര്‍ക്കാരിനു രഹസ്യ അജണ്ടയുണ്ടെന്നു പറയുന്നില്ല. എന്നാല്‍ അജണ്ടയുള്ളവരെ തിരിച്ചറിയണമെന്നും കോടതി പറഞ്ഞു. .
ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതി ചോദിച്ചു. അതെ എന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉത്തരം.
യുവതീ പ്രവേശനവിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്. യുവതീ പ്രവേശന സാഹചര്യം ഉണ്ടായതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ചിരുന്നു.
എ.ജി നേരിട്ടെത്തി സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചെങ്കിലും കോടതി തൃപ്തരായില്ല. മനീതി സംഘത്തെ നിലയിക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനത്തില്‍ അയച്ചതടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാരിന്റെ വിശദീകരണത്തിലും കോടതി തൃപ്തരായില്ല. ഇക്കാര്യം വിശദീകരിച്ച് സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."