നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് വിശ്വാസികളെ വെല്ലുവിളിക്കുന്നു: കെ.പി നീലകണ്ഠന്
ബദിയഡുക്ക: നവോഥാനത്തിന്റെ പേരു പറഞ്ഞു സുപ്രിംകോടതിയുടെ വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി മുന്നോട്ടുപോകാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം വിശ്വാസികളോടുള്ള വെല്ലുവിളിയാണന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന് ആരോപിച്ചു. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്നേഹ സന്ദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തിരഞ്ഞടുത്ത സര്‍ക്കാര്‍ അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് പകരം ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു. പേരാമ്പ്രയില്‍ സി.പി.എം മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞത് വര്‍ഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മറുഭാഗത്ത്, ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അയ്യപ്പഭക്തരെ മുന്നില്‍ നിര്‍ത്തി തെറിവിളിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തുന്ന പ്രകടനങ്ങള്‍ വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണന്നു അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്നേഹ സന്ദേശ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നീലകണ്ഠന്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വാരിജാക്ഷന്‍ അധ്യക്ഷനായി. കല്ലഗ ചന്ദ്രശേഖര റാവു, കെ.എന്‍ കൃഷ്ണ ഭട്ട്, ആനന്ദ മവ്വാര്‍, എ. വിനോദന്‍ നമ്പ്യാര്‍, ബി.കെ ഷെട്ടി, കേശവന്, ബി. രാമപാട്ടാളി, എ.കെ ശങ്കരന്, അയര്‍ക്കാട് ശ്രീധരന്, ഖാദര്‍ മാന്യ, ഗോവിന്ദഭട്ട്, ചന്ദ്രഹാസ റായി, ശ്യാം മാന്യ, എ.ജി നായര്‍, സതീഷ് കുമാര്‍, എലിസബത്ത് ക്രാസ്റ്റ്, പ്രസന്ന, അനിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."